Advertisement

കൊവിഡ് 19; തമിഴ്‌നാട് ദുരന്ത നിവാരണ ഫണ്ടിലേക്ക് രണ്ടുകോടി നല്‍കി ബുള്ളറ്റ് കമ്പനി

June 9, 2021
Google News 1 minute Read

കൊവിഡ് മഹാമാരിക്കെതിരെ പോരാടുന്നതിനായി തമിഴ്‌നാട് ദുരന്ത നിവാരണ ഫണ്ടിലേക്ക് രണ്ടുകോടി രൂപ സംഭാവനനൽകി ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയൽ എൻഫീൽഡ്. കൊവിഡ് ഏറ്റവും കൂടുതൽ ബാധിച്ച സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്‌നാട്. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ സന്ദർശിച്ച്  കമ്പനി സിഇഒ വിനോദ് ദസാരി കൊവിഡ് -19 ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി രണ്ട് കോടി രൂപയുടെ ചെക്ക് കൈമാറി.

റോയല്‍ എന്‍ഫീല്‍ഡിന് തിരുവോട്ടിയൂർ, ഒറഗടം, വല്ലം വഡഗൽ എന്നിവിടങ്ങളിലായി ചെന്നൈയിൽ മൂന്ന് പ്ലാന്‍റുകളാണ് ഉള്ളത്. പാൻഡെമിക്കിന്റെ രണ്ടാം തരംഗത്തിൽ, റോയൽ എൻഫീൽഡ് 2021 മെയ് 13 മുതൽ മെയ് 16 വരെ ചെന്നൈയിലെ പ്ലാന്റുകളിൽ നിർമാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരുന്നു.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here