Advertisement

കെ സുരേന്ദ്രന് പൂർണ പിന്തുണ നൽകാതെ കേന്ദ്രനേതൃത്വം; ഉപാധികളോടെ അധ്യക്ഷ സ്ഥാനത്ത് തുടരാം

June 10, 2021
Google News 2 minutes Read

കേരളത്തിലെ തെരഞ്ഞെടുപ്പ് തോൽവിയിൽ ബിജെപി ദേശീയ നേതൃത്വത്തിന് കടുത്ത അതൃപ്തി. എല്ലാ വിഭാഗങ്ങളെയും ഒരുമിപ്പിക്കുന്നതിൽ കെ സുരേന്ദ്രൻ പരായജപ്പെട്ടെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ.

തെരഞ്ഞെടുപ്പ് പാരാജയത്തെക്കാളും മോശമായ സാഹചര്യമാണ് കേരളത്തിലെ ബിജെപിയുടെ ഇപ്പോഴത്തെ നിലയെന്ന് കേന്ദ്ര നേതൃത്വം വിലയിരുത്തി. സംസ്ഥാനത്തെ സംഘടനാപരമായ വിഷയങ്ങളിൽ കടുത്ത അതൃപ്തിയാണ് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ പങ്കുവച്ചത.് മുതിർന്ന നേതാക്കളെ ഇത്രയും ശത്രുതയോടെ സമീപിക്കുന്ന രീതി ഒരു രാഷ്രീയനേതാവിനും യോജിക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. കെ സുരേന്ദ്രൻ ഒരു ഗ്രൂപ്പിന്റെ നേതാവിനെ പോലെ പ്രവർത്തിച്ചതിലെ അതൃപ്തിയും ജെ പി നദ്ദ വ്യക്തമാക്കി. സംസ്ഥാനത്തെ ബിജെപിയുടെ നേതാക്കളെ അടക്കം മുന്നോട്ട് കൊണ്ടുപോകാൻ ആവശ്യമായിട്ടുള്ള പദ്ധതി തയാറാക്കാനും നദ്ദ ആവശ്യപ്പെട്ടു.

സുരേന്ദ്രനുമായി ബന്ധപ്പെട്ട് ഉയർന്നിരിക്കുന്ന വിവാദങ്ങളിൽ വ്യക്തിപരമായി ഒരു തരത്തിലും സംരക്ഷിക്കുമെന്ന ഉറപ്പും കേന്ദ്ര നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. മറിച്ച് സംസ്ഥാന ബിജെപി ഘടകത്തിന് പിന്തുണ നൽകാമെന്ന് മാത്രമാണ് നൽകിയിരിക്കുന്നത്.

Story Highlights: central leaders of bjp not support k surendran as an individual

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here