കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ തീപിടുത്തം

കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ തീപിടുത്തം. എം. എം അലി റോഡിലെ ഉമ്മര്‍ മേന്‍ഷന്‍ ബില്‍ഡിംഗിന്റെ രണ്ടാം നിലയിലാണ് തീപിടുത്തമുണ്ടായത്. പ്ലാസ്റ്റിക് കവര്‍ കമ്പനിയുടെ ഗോഡൗണാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്
വൈകീട്ട് 4 മണിക്ക് ഗോഡൗണില്‍ ഉത്പ്പന്നങ്ങള്‍ എത്തിച്ച് തൊഴിലാളികള്‍ മടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തില്‍ നിന്ന് പുക ഉയരുന്നത് കണ്ട് സമീപത്തെ കച്ചവടക്കാരാണ് ഫയര്‍ ഫോഴ്‌സില്‍ വിവരമറിയിച്ചത്. രണ്ട് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് എത്തിച്ചാണ് തീ അണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകട കാരണം എന്നാണ് നിഗമനം.
Story Highlights: kozhikode palayam market
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here