Advertisement

കോവാക്സിന്റെ ഭാഗമായ 8 കോടി വാക്സിനിൽ ഒരു പങ്ക് ഇന്ത്യയ്ക്കും: യുഎസ്

June 10, 2021
Google News 2 minutes Read

യുഎൻ പിന്തുണയുള്ള രാജ്യാന്തര വാക്സിന്‍ വിതരണ പദ്ധതിയായ കോവാക്സിലൂടെ എത്തിച്ചു നൽകുന്ന എട്ടു കോടി (80 മില്യണ്‍) വാക്സിന്റെ ഒരു പങ്ക് ഇന്ത്യയ്ക്ക് ലഭ്യമാക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചതായി അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥൻ. ഈ മാസം രണ്ടിന് അനുവദിച്ച കൊവിഡ് വാക്സിന്റെ 75 % – 2.5 കോടി വാക്സിനിൽ 1.9 കോടിയുടെ ആദ്യ ട്രാൻസിറ്റ് – എത്തിച്ചു നൽകുമെന്ന് ബൈഡന്‍ പറഞ്ഞിരുന്നു.

അതേസമയം , എന്നാണ് വാക്സിനുകൾ ഇന്ത്യയിലെത്തിക്കുന്നത് എന്നതു സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. എന്നാൽ ഇന്ത്യയ്ക്ക് വാക്സിൻ ലഭ്യമാക്കുമെന്നത് ഉറപ്പാണ്. ആറു മില്യണ്‍ വാക്സിൻ ഇന്ത്യയിൽ എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു.

പല രാജ്യങ്ങളിൽനിന്നും ശേഖരിക്കുന്ന ഉപയോഗിക്കാത്ത കൊവിഡ് വാക്സിൻ ദക്ഷിണകിഴക്കൻ ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലേക്ക് എത്തിച്ചുനൽകുന്ന യുഎൻ പദ്ധതിയാണ് കോവാക്സ്. ഇതിലൂടെ 80 മില്യൺ വാക്സിനാണ് വിവിധ രാജ്യങ്ങളിൽ എത്തിക്കാൻ ലക്ഷ്യമിടുന്നത്.

Story Highlights: India will receive a share of 80 million US vaccines through COVAX

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here