പഠനത്തിനും ജോലിയ്ക്കുമായി യാത്ര പുനരാരംഭിക്കുന്നതിന് ഇന്ത്യക്കാർക്ക് വിസ നൽകണമെന്ന് ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടു

പഠനത്തിനും ജോലിക്കുമായി വിസ നൽകുന്നത് പരിഗണിക്കണമെന്നും ഇന്ത്യക്കാർക്കായി ചൈനയിലേക്ക് യാത്ര അനുവദിക്കണമെന്നും ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടു. ചൈനീസ് എംബസി നിർദ്ദേശിക്കുന്ന കൊവിഡ് മാർഗനിർദേശങ്ങൾ പാലിക്കാൻ സന്നദ്ധരാണെന്നും ഇന്ത്യ അറിയിച്ചു.
കഴിഞ്ഞ മാസം ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ചൈനീസ് കൊവിഡ് വാക്സിനുകൾ കുത്തിവയ്ക്കണമെന്ന് ചൈന മുൻകരുതൽ നിശ്ചയിച്ചതിനുശേഷം, നിരവധി ഇന്ത്യക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചിട്ടുണ്ടെങ്കിലും അവരുടെ വിസ ലഭിക്കാൻ കാത്തിരിക്കുകയാണ്.
എം.ഇ.എ. വക്താവ് അരിന്ദം ബാഗ്ചി വ്യാഴാഴ്ച നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു: “ഈ വർഷം മാർച്ചിൽ ചൈനയിൽ നിലവിലുള്ള വിസകൾ താൽക്കാലികമായി റദ്ധാക്കിയതിനാൽ, ചൈനീസ് നിർമ്മിത വാക്സിനുകൾ എടുക്കുന്നവർക്ക് വിസ സൗകര്യമൊരുക്കുന്നതിനെക്കുറിച്ച് ചൈനീസ് എംബസി വിജ്ഞാപനം പുറപ്പെടുവിച്ചു. നിരവധി ഇന്ത്യൻ പൗരന്മാർ ഈ രീതിയിൽ വാക്സിനേഷൻ നടത്തിയ ശേഷം ചിൻസെ വിസയ്ക്ക് അപേക്ഷിച്ചിട്ടുണ്ടെങ്കിലും അവർക്ക് ഇതുവരെ വിസ നൽകിയിട്ടില്ല എന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഈ ഇന്ത്യൻ പൗരന്മാർ ചൈനീസ് എംബസി നിശ്ചയിച്ചിട്ടുള്ള നിബന്ധനകൾ പാലിച്ചതിനാൽ, ചൈനീസ് എംബസിക്ക് ഉടൻ തന്നെ ചൈനീസ് വിസ നൽകാൻ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. “
നേരിട്ടുള്ള ഫ്ലൈറ്റുകളുടെ അഭാവത്തിൽ, കഴിഞ്ഞ നവംബർ മുതൽ ഇന്ത്യക്കാർക്ക് യാത്ര ചെയ്യാൻ കഴിയില്ല, അതേസമയം ചൈനീസ് പൗരന്മാരും യാത്രക്കാരും ഇന്ത്യ സന്ദർശിക്കുന്നു. “ചൈനയുടെയോ ചൈനീസ് വിസകളുടെയോ പ്രത്യേക സാഹചര്യത്തിൽ, നിലവിൽ ചൈനയിൽ നിന്നുള്ളവർക്ക് നേരിട്ട് വിമാന മാർഗം ഇല്ലാതിരുന്നിട്ടും ഇന്ത്യയിലേക്ക് പോകാൻ കഴിയും, എന്നിരുന്നാലും ഇന്ത്യൻ പൗരന്മാർക്ക് ചൈനയിലേക്കുള്ള യാത്ര കഴിഞ്ഞ നവംബർ മുതൽ സാധ്യമല്ല,” വിദേശകാര്യ മന്ത്രാലയം (എം.ഇ.എ.) വക്താവ് പറഞ്ഞു.
ചൈന മാത്രമല്ല, മറ്റ് വിദേശ സർവ്വകലാശാലകളിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളും പോകാൻ സാധിക്കാതെ കുടുങ്ങിക്കിടക്കുകയാണ്, കാരണം ഇന്ത്യയുടെ കോവാക്സിൻ അല്ലെങ്കിൽ റഷ്യയുടെ സ്പുട്നിക് എടുത്ത വിദ്യാർത്ഥികൾക്ക് ഈ രാജ്യങ്ങൾ പ്രവേശനങ്ങൾ അനുവദിക്കുന്നില്ല, ഇവ രണ്ടും ലോകാരോഗ്യ സംഘടനയിൽ നിന്ന് അടിയന്തിര ഉപയോഗത്തിനായുള്ള അംഗീകാരത്തിനായി കാത്തിരിക്കുകയാണ്.
“പഠനം തുടരാനും വിദേശരാജ്യങ്ങളിലേക്ക് മടങ്ങാനും കഴിയാത്ത ഇന്ത്യൻ വിദ്യാർത്ഥികൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ഞങ്ങൾ മനസിലാക്കുന്നു, ബുദ്ധിമുട്ടുകൾ നേരിടുന്ന വിദ്യാർത്ഥികളോട് എം.ഇ.എ.യുമായി ബന്ധപ്പെടാൻ ഞങ്ങൾ അഭ്യർത്ഥിച്ചു, വിശദാംശങ്ങൾ ഞങ്ങളുടെ വെബ്‌സൈറ്റിലും സമൂഹ മാധ്യമങ്ങളുടെ ഹാൻഡിലുകളിലും ലഭ്യമാണ്, ”ബാഗ്ചി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here