വിവാദ വിഷയങ്ങളെ പ്രതിരോധിക്കുക ലക്ഷ്യം; കെ സുരേന്ദ്രന്‍ ബി എല്‍ സന്തോഷുമായി കൂടിക്കാഴ്ച നടത്തും

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സംഘടനാ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. കേരളത്തിലെ വിവാദ വിഷയങ്ങളില്‍ ദേശീയ നേതൃത്വം അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് കൂടിക്കാഴ്ച. സംഘടനാ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും മുതിര്‍ന്ന നേതാക്കളുടെ നീരസം ഇല്ലാതാക്കാനുമുള്ള ശ്രമങ്ങളാകും ചര്‍ച്ചയില്‍ നടക്കുക.
സംഘടനയുടെ കേരളത്തിലെ പ്രവര്‍ത്തനങ്ങളില്‍ അധ്യക്ഷന്‍ കെ സുരേന്ദ്രനെ ദേശീയ നേതൃത്വം കടുത്ത അതൃപ്തി അറിയിച്ചിരുന്നു. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുമായി സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും പൂര്‍ണ പിന്തുണ ഉറപ്പ് ലഭിച്ചില്ല. എല്ലാ വിഭാഗങ്ങളെയും ഒരുമിച്ച് നിര്‍ത്താന്‍ സുരേന്ദ്രന്‍ പരാജയപ്പെട്ടെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍.
ഇപ്പോഴത്തെ പ്രതിസന്ധിയെ മറികടക്കാന്‍ സംസ്ഥാന ബിജെപിയെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകുക എന്ന വെല്ലുവിളിയാണ് സുരേന്ദ്രന് മുന്നിലുള്ളത്. വിവാദ വിഷയങ്ങളെ രാഷ്ട്രീയപരമായും നിയമപരമായും നേരിടാനുള്ള തന്ത്രങ്ങള്‍ ഇന്നത്തെ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്യും. ദേശീയ ജനറല്‍ സെക്രട്ടറിയുമായുള്ള ചര്‍ച്ചക്ക് ശേഷം പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഫോര്‍മുല ഉണ്ടാകുമെന്നാണ് സൂചന.
Story Highlights: k surendran- BL santhosh meeting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here