Advertisement

ജമ്മു കശ്മീരിലെ സോപോറിൽ ഭീകരാക്രമണം; രണ്ട് പൊലീസുകാർക്ക് വീരമൃത്യു

June 12, 2021
1 minute Read

ജമ്മുകശ്മീരിലെ സോപോറിൽ നടന്ന ഭീകരാക്രമണത്തിൽ രണ്ട് പൊലീസുകാര്‍ക്ക് വീരമൃത്യു. ജമ്മുകശ്മീരിലെ ബാരാമുള്ള ജില്ലയിൽ സോപോറിലാണ് ആക്രമണമുണ്ടായത്. പൊലീസ്-സിആർപിഎഫ് സംഘത്തിന് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് സിവിലിയന്മാരും മരിച്ചതായി കശ്മീർ പൊലീസ് അറിയിച്ചു.

മൂന്ന് പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. നോർത്ത് കശ്മീരിൽ അരാംപോറയിൽ നടന്ന ഏറ്റുമുട്ടലിലാണ് പൊലീസുകാർ കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നിൽ ലഷ്‌കർ ഭീകരരെന്ന് കശ്മീർ ഐജി വിജയകുമാർ പറഞ്ഞു.

Story Highlights: 2 police officers killed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top