കൊവിഡ് ധനസമാഹരണം; ചഹാലും വിശ്വനാഥൻ ആനന്ദും ചെസ് മത്സരത്തിൽ ഏറ്റുമുട്ടുന്നു

കൊവിഡ് ധനസമാഹരണത്തിനായി ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചഹാലും ഗ്രാൻഡ്മാസ്റ്റർ വിശ്വനാഥൻ ആനന്ദും തമ്മിൽ ഏറ്റുമുട്ടുന്നു. വിവിധ മേഖലകളിലെ പ്രശസ്തരുമായി ചെസ് മത്സരം സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് ആനന്ദ് ചഹാലുമായും ഏറ്റുമുട്ടുക. ബോളിവുഡ് താരങ്ങളായ റിതേഷ് ദേശ്മുഖ്, ആമിർ ഖാൻ, ഗായകരായ അർജിത് സിംഗ്, അനന്യ ബിർള, വ്യവസായി മനു കുമാർ ജയിൻ എന്നിവർക്കെതിരെയും ആനന്ദ് കളിക്കും.
ജൂൺ 13നാണ് മത്സരങ്ങൾ നടക്കുക. താരങ്ങൾ എല്ലാവരും തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്.
ദേശീയ ചെസ് ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുത്തിട്ടുള്ള താരമാണ് യുസ്‌വേന്ദ്ര ചഹാൽ. വേൾഡ് യൂത്ത് ചെസ് ചാമ്പ്യൻഷിപ്പിൽ ചഹാൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.
Story Highlights: Chahal To Face Viswanathan Anand In Chess To Raise Funds For COVID Relief
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here