മുട്ടിൽ മരം മുറി: ഉന്നതതല അന്വേഷണത്തിന്റെ മേൽനോട്ടം ക്രൈം ബ്രാഞ്ച് മേധാവി എസ്.ശ്രീജിത്തിന്

മുട്ടിൽ മരം മുറി കേസിൽ അന്വേഷണ ചുമതല നൽകി സർക്കാർ ഉത്തരവിറങ്ങി. അന്വേഷണത്തിന്റെ മേൽനോട്ടം ക്രൈം ബ്രാഞ്ച് മേധാവി എസ്.ശ്രീജിത്തിനാണ്.
ഫോറസ്റ്റ്,വിജിലൻസ്, ക്രൈം ബ്രാഞ്ച് എന്നിവർ ചേർന്നുള്ള ഉന്നതതല അന്വേഷണമാകും നടക്കുക. അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കണമെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു.
ഇന്നലെ മുട്ടിൽ മരം മുറി കേസിൽ മുഖ്യമന്ത്രി ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു. വനം ,ക്രൈംബ്രാഞ്ച്, വിജിലൻസ് വിഭാഗങ്ങളുടെ സ്പെഷ്യൽ ടീമുകൾ അന്വേഷണ സംഘത്തിലുണ്ട്. ഉപ്പു തിന്നവർ വെള്ളം കുടിക്കുമെന്നും ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുട്ടിൽ മരം മുറിയിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നതിനിടെയാണ് ഉന്നത തല അന്വേഷണവുമായി സർക്കാർ രംഗത്തെത്തിയത്. വനം വകുപ്പിൻ്റെ അന്വേഷണ റിപ്പോർട്ട് വരാനിരിക്കെയാണ് പുതിയ സംയുക്ത അന്വേഷണം മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.
Story Highlights: muttil wood robbery case probe by high level team
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here