Advertisement

മരംമുറി വിവാദത്തില്‍ പ്രതിഷേധവുമായി ഫോറസ്റ്റ് ഓഫിസര്‍മാരുടെ സംഘടന

June 12, 2021
Google News 1 minute Read

മരംമുറി വിവാദം വനസംരക്ഷണസേനയുടെ മനോവീര്യം തകര്‍ക്കുന്നുവെന്ന് ഗസറ്റഡ് ഫോറസ്റ്റ് ഓഫീസേഴ്‌സ് അസോസിയേഷന്‍. വനസംരക്ഷണത്തിന്റെ കാര്യത്തില്‍ വനം വകുപ്പിനു വീഴ്ച സംഭവിച്ചിട്ടില്ല. റവന്യൂ ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ പട്ടയഭൂമിയില്‍ നിന്നാണ് മരം മുറിച്ചിട്ടുള്ളത്.

വനംകൊള്ളയെന്ന രീതിയില്‍ വ്യാപകമായി നടക്കുന്ന പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണ്.
നിലവിലെ അന്വേഷണങ്ങളില്‍ വകുപ്പിലെ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ആത്മാര്‍ത്ഥമായ സഹകരണം ഉണ്ടാകുമെന്നും അടിസ്ഥാന രഹിതമായ പ്രസ്താവനകളില്‍ നിന്ന് ഉത്തരവാദപ്പെട്ടവര്‍ പിന്‍ന്തിരിയണമെന്നും അസോസിയേഷന്‍ വ്യക്തമാക്കി.

അതേസമയം മുട്ടില്‍ മരം മുറി കേസില്‍ അന്വേഷണ ചുമതല നല്‍കി സര്‍ക്കാര്‍ ഉത്തരവിറങ്ങി. അന്വേഷണത്തിന്റെ മേല്‍നോട്ടം ക്രൈം ബ്രാഞ്ച് മേധാവി എസ്.ശ്രീജിത്തിനാണ്. ഫോറസ്റ്റ്, വിജിലന്‍സ്, ക്രൈം ബ്രാഞ്ച് എന്നിവര്‍ ചേര്‍ന്നുള്ള ഉന്നതതല അന്വേഷണമാകും നടക്കുക. അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു.

Story Highlights: muttil wood robbery case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here