Advertisement

ലൈംഗികാതിക്രമ പരാതി; ആള്‍ദൈവം ഗുരു ശിവ്ശങ്കര്‍ ബാബക്കെതിരെ കേസ്

June 13, 2021
Google News 1 minute Read

തമിഴ്‌നാട്ടിലെ കേളമ്ബാക്കത്തെ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ഗുരു ശിവ്ശങ്കര്‍ ബാബക്കെതിരെ കേസ്. പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളടക്കം 13 പേരാണ് പരാതി നല്‍കിയിട്ടുള്ളത്. സുശീല്‍ ഹരി ഇന്റര്‍നാഷണല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ഇവർ.

ഇയാള്‍ക്കെതിരെ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയും വിദ്യാര്‍ത്ഥികള്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. തെളിവുകള്‍ സഹിതമാണ് വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിരുന്നത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയ്ക്ക് മുന്‍പാകെ ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇയാള്‍ ഹാജരായിരുന്നില്ല.

ബാബയ്‌ക്കെതിരെയുള്ള കേസ് സര്‍ക്കാര്‍ സിബിസിഐഡിയ്ക്ക് കൈമാറിയിരിക്കുകയാണ്. അതേസമയം ഇയാള്‍ ഒളിവിലാണ്. നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലാണെന്നാണ് ശിവ്ശങ്കര്‍ ബാബയുമായി ബന്ധമുള്ള അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

ശ്രീകൃഷ്​ണ​െന്‍റ അവതാരമെന്ന്​ പ്രഖ്യാപിച്ച ബാബ​ വിദ്യാര്‍ഥിനികളെ ‘ഗോപിക’മാരെന്ന്​ പറഞ്ഞ്​ പീഡിപ്പിക്കുകയായിരുന്നു. ഇയാൾക്കെതിരെ ഗുരുതര ആരോപണങ്ങളാണ് കുട്ടികൾ ഉന്നയിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here