Advertisement

കേന്ദ്രത്തിന്റെ സംരക്ഷണത്തിലുള്ള ചരിത്ര സ്മാരകങ്ങൾ ജൂൺ 16 മുതൽ തുറക്കും

June 14, 2021
Google News 1 minute Read
Protected Monuments Reopen June

കേന്ദ്രത്തിൻ്റെ സംരക്ഷണത്തിലുള്ള ചരിത്ര സ്മാരകങ്ങൾ ജൂൺ 16 മുതൽ തുറക്കും. കൊവിഡ് വ്യാപനത്തെ തുടർന്ന് രണ്ട് മാസത്തോളമായി അടഞ്ഞുകിടന്ന സ്മാരകങ്ങളാണ് തുറക്കുക. താജ്‌മഹൽ അടക്കമുള്ളവ ഇതിൽ ഉൾപ്പെടും. സന്ദർശകർക്ക് ഓൺലൈനായി ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ഓഫ്‌ലൈൻ ടിക്കറ്റ് ബുക്കിംഗ് ഉണ്ടായിരിക്കുന്നതല്ല. പുരാവസ്തു ഗവേഷണ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.

ഏപ്രിൽ 16 മുതലാണ് താജ്‌മഹലും കുത്തബ് മിനാറും അടക്കമുള്ള ചരിത്ര സ്മാരകങ്ങൾ അടച്ചിടാൻ തീരുമാനിച്ചത്. കൊറോണ വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിലും ചരിത്ര സ്മാരകങ്ങൾ അടച്ചിട്ടിരുന്നു. പിന്നീട് ആറ് മാസങ്ങൾക്ക് ശേഷം കർശന നിയന്ത്രണങ്ങളോടെയാണ് തുറന്ന് പ്രവർത്തിക്കാൻ ആരംഭിച്ചത്.

അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 70,421 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. മാർച്ച് 31ന് ശേഷമുള്ള പ്രതിദിന കണക്കുകളിൽ ഏറ്റവും കുറവാണ് ഇന്നത്തേത്. 3921 പേരാണ് ഇന്നലെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. ഇതോടെ ആകെ മരണസംഖ്യ 3,74,305 ആയി. 24 മണിക്കൂറിനിടെ 1,19,501 പേർ രോഗമുക്തി നേടി. 9,73,158 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്. 25,48,49,301 പേർ ഇതുവരെ വാക്‌സിൻ സ്വീകരിച്ചു.

തമിഴ്‌നാട്, കേരളം, മഹാരാഷ്ട്ര, കർണാടക, ആന്ധ്രപ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് പ്രതിദിന കേസുകൾ കൂടുതലുള്ളത്. അതേസമയം തമിഴ്‌നാട്, ഹരിയാന, ഡൽഹി എന്നിവിടങ്ങളിൽ ഇന്നുമുതൽ ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

Story Highlights: All Centrally Protected Monuments To Reopen From June 16

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here