പിഎസ്എൽ വാതുവെപ്പ് സംഘം ആന്ധ്രാപ്രദേശിൽ പിടിയിൽ

പാകിസ്താൻ സൂപ്പർ ലീഗ് വാതുവെപ്പ് സംഘം പിടിയിൽ. ആന്ധ്രാപ്രദേശിൽ വച്ചാണ് 4 പേരടങ്ങുന്ന സംഘത്തെ പൊലീസ് പിടികൂടിയത്. ഇവരിൽ നിന്ന് മൊബൈൽ ഫോണുകളും സിം കാർഡുകളും പണവും പിടിച്ചെടുത്തു. സംഘത്തിലെ പ്രധാനി ഒളിവിലാണ്. ഇയാൾക്കായി തെരച്ചിൽ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.
കെ രവികുമാർ (29), ടി ധനുഞ്ജയ (34), എം ശിവാജി (29), വി രാംബാബു (43) എന്നിവരാണ് പിടിയിലായത്. വാതുവെപ്പിനായി ഇവരെ ജോലിക്ക് നിയമിച്ച ശ്രീനിവാസ് എന്ന കേബിൾ ശ്രീനു ഒളിവിൽ പോയി. 29 മൊബൈൽ ഫോണുകളും ഹെഡ്സെറ്റുകളും സിം കാർഡുകളും അടങ്ങിയ ഒരു സെറ്റപ്പ് ബോക്സും രണ്ട് ടിവി, രണ്ട് ലാപ്ടോപ്പ്, ഒരു ടാബ്, അഞ്ച് അക്കൗണ്ട് ബുക്ക്, ഒരു റൗട്ടർ, ഒരു റൗട്ടർ കണക്ടർ, മൂന്ന് സ്മാർട്ട്ഫോണുകൾ, 1590 രൂപ എന്നിവയും ഇവരിൽ നിന്ന് പൊലീസ് കണ്ടെടുത്തു.
Story Highlights: PSL betting racket busted in Andhra Pradesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here