06
Aug 2021
Friday

ആയിഷ സുൽത്താന ബംഗ്ലാദേശുകാരിയെന്ന് വ്യാജ പ്രചരണം; നിയമനടപടിക്കൊരുങ്ങി ചലച്ചിത്ര പ്രവർത്തക

fake message claiming aisha sultana bangaldesh native

ആയിഷ സുൽത്താന ബംഗ്ലാദേശുകാരിയെന്ന് വ്യാജ പ്രചരണം. ആയിഷ ദ്വീപുകാരിയല്ലെന്നും ഭീകരവാദിയാണെന്നുമാണ് സമൂഹ മാധ്യമങ്ങളിലെ പ്രചാരണം. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആയിഷ സുൽത്താന ട്വന്റിഫോറിനോട് പറഞ്ഞു.

നിരവധി വെബ്‌സൈറ്റുകളിൽ ആയിഷയുടെ വ്യാജ പ്രൊഫൈലുകൾ നിർമിച്ചിട്ടുമുണ്ട്. ഇതിൽ പല പ്രൊഫൈലുകളും നിർമിച്ചത് നാല് ദിവസങ്ങൾക്ക് മുൻപാണ്. ലക്ഷദ്വീപ് വിഷയത്തിൽ പ്രതികരിച്ചതിന്റെ പേരിൽ ബിജെപി തന്നെ വേട്ടയാടുകയാണെന്നും ആയിഷ ട്വന്റി ഫോറിനോട് പറഞ്ഞു.

തനിക്കെതിരായി നടക്കുന്ന പ്രചാരണത്തിന് പിന്നിൽ വലിയ സംഘമുണ്ടെന്നും, തന്നെ തുരത്താനാണ് ഇത്തരക്കാരുടെ ശ്രമമെന്നും ആയിഷ സുൽത്താന പ്രതികരിച്ചു.

Story Highlights: fake message claiming aisha sultana bangaldesh native

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top