വിലക്കയറ്റത്തിന് കാരണം ഇന്ധന വിലവർധന; പി.ചിദംബരം

രാജ്യത്ത് ഉയർന്ന തോതിലുള്ള വിലക്കയറ്റത്തിന് കാരണം ഇന്ധന വിലവർധനവിലെ മുന്നേറ്റമാണെന്ന് മുൻ ധനകാര്യ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി ചിദംബരം. മെയ് മാസത്തിൽ റീടെയ്ൽ വിലക്കയറ്റം 6.3 ശതമാനമായി ഉയർന്നെന്ന റിപ്പോർട്ടിന് പിന്നാലെയാണ് പ്രതികരണം.
ഊർജ്ജത്തിന്റെയും ഇന്ധനത്തിന്റെയും വിലക്കയറ്റം 37.61 ശതമാനമാണെന്നും ഇതാണ് രാജ്യത്തെയാകെ വിലക്കയറ്റത്തിന്റെ തോത് ഉയർത്തിയതെന്നും പറഞ്ഞ ചിദംബരം ഓരോ ദിവസവും പെട്രോളിനും ഡീസലിനും വില ഉയർത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദിയെന്നും പറഞ്ഞു.
‘ഭക്ഷ്യ വിലക്കയറ്റ തോത് 6.3 ശതമാനവും പയർ വർഗങ്ങളുടെ വിലക്കയറ്റം 9.39 ശതമാനവുമാണ്. കൂടാതെ ഭക്ഷ്യ എണ്ണയുടെ വിലക്കയറ്റം 30 ശതമാനവും. ഇതൊക്കെയാണ് സാമ്പത്തിക രംഗത്തിന്റെ കൃത്യമായ കാര്യക്ഷമത വെളിവാക്കുന്നത്,’ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Story Highlights: High inflation due to daily rise in fuel prices: P. Chidambaram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here