Advertisement

പശ്ചിമ ബംഗളിൽ മുപ്പതോളം ബിജെപി എംഎൽഎമാർ പാർട്ടി വിടുന്നു

June 16, 2021
Google News 2 minutes Read
around 30 bjp mla intends to leave party

പശ്ചിമ ബംഗളിൽ മുപ്പതോളം ബിജെപി എംഎൽഎമാർ പാർട്ടി വിടുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് ബിജെപിയിൽ എത്തിയവരാണ് ഇവർ. അതേസമയം കൂറുമാറ്റം നടത്തുന്ന എംഎൽഎമാരെ കുറുമാറ്റ നിയമം അനുസരിച്ച് അയോഗ്യരാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ബംഗാളിനെ വെട്ടിമുറിക്കാൻ ബിജെപി ശ്രമിക്കുകയാണെന്ന് കുറ്റപ്പെടുത്തി മമത ബാനർജിയും രംഗത്തെത്തി.

ബംഗാളിൽ ബിജെപിയുടെ ‘ഓപ്പറേഷൻ കമൽ’ നിയമസഭാ തെരഞ്ഞെടുപ്പിൽ പാളിയിരുന്നു. ബംഗാളിൽ വീണ്ടും മമത എത്തിയതോടെ രാഷ്ട്രീയ സാഹചര്യങ്ങളും ത്യണമൂൽ കോൺഗ്രസിന് അനുകൂലമായി മാറുകയാണ്. ബിജെപി കൂടാരത്തിലേക്ക് പോയ ഏതാണ്ട് 30 ഓളം എംഎൽഎമാർ പാർട്ടിയിലേയ്ക്ക്് തിരികെ പ്രവേശിപ്പിക്കണമെന്ന് ത്യണമൂൽ നേതൃത്വത്തോട് ആവശ്യപ്പെട്ടു. ബിജെപി ദേശീയ ഉപാധ്യക്ഷൻ ആയിരുന്ന മുകുൾ റോയിയുടെ തിരിച്ചുപോക്കൊടെയാണ് എംഎൽഎ മാരുടെ ഒഴുക്ക് ആരംഭിച്ചത്.

തൃണമൂലിലേക്ക് മടങ്ങിയെത്താനുള്ള ആഗ്രഹം പല എംഎൽഎമാരും പരസ്യമായി പ്രകടിപ്പിച്ചിരുന്നു. 74 എംഎൽഎമാരാണ് ബംഗാളിൽ ബിജെപിക്കുള്ളത്. അടുത്ത മാസം ആദ്യം നിയമസഭാ സമ്മേളനം ആരംഭിക്കും മുൻപ് എംഎൽഎമാരിൽ വലിയ പങ്കും ബിജെപി വിട്ട് തൃണമൂലിൽ ചേരുമെന്നാണ് വിവരം. എന്നാൽ പാർട്ടി വിടുന്ന എംഎൽഎമാരെ കൂറുമാറ്റ നിയമപ്രകാരം തളയ്ക്കാനാണ് ബിജെപിയുടെ ശ്രമം. ഗവർണർ ജഗ്ദീപ് ധൻഗറിനെ സന്ദർശിച്ച സുവേന്ദു അധികാരിയുടെ നേത്യത്വത്തിലുള്ള സംഘം കൂറുമാറ്റ നിരോധന നിയമം സംസ്ഥാനത്ത് പ്രയോഗിക്കണം എന്ന് ആവശ്യപ്പെട്ടു.

ബിജെപി എംഎൽഎമാരുടെ സന്ദർശനത്തിന് തൊട്ടുപിറകെ മുഖ്യമന്ത്രിക്ക് രൂക്ഷമായ ഭാഷയിൽ ഗവർണർ കത്തെഴുതി. അക്രമങ്ങളോട് മുഖ്യമന്ത്രി മൗനം പാലിക്കുകയാണെന്നും ഭരണകൂടത്തിന്റെ അനുവാദത്തോടെയാണ് നടുക്കുന്നതാണെന്നും ഗവർണർ എഴുതി. ബംഗാളിനെ വെട്ടിമുറിക്കാൻ ബിജെപി ശ്രമിക്കുകയാണെന്ന് മമത ബാനർജിയും പ്രതികരിച്ചു.

Story Highlights: around 30 bjp mla intends to leave party

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here