Advertisement

ഡല്‍ഹി കലാപം; വിദ്യാര്‍ത്ഥികളുടെ ജാമ്യം റദ്ദാക്കിയ നടപടിക്കെതിരെ ഡല്‍ഹി പൊലീസ് സുപ്രിംകോടതിയില്‍

June 16, 2021
Google News 1 minute Read
sc dismisses delhi police petition

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട യുഎപിഎ കേസില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം അനുവദിച്ച നടപടിക്കെതിരെ ഡല്‍ഹി പൊലീസ് സുപ്രീംകോടതിയില്‍. ഡല്‍ഹി ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ഡല്‍ഹി പൊലീസ് സമര്‍പ്പിച്ച അപ്പീലില്‍ ആവശ്യപ്പെട്ടു.

പ്രതിഷേധിച്ചതിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയതിനെ ഡല്‍ഹി ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പ്രതിഷേധിക്കാനുള്ള അവകാശത്തെ ഭീകരപ്രവര്‍ത്തനമായി യുഎപിഎയില്‍ നിര്‍വചിച്ചിട്ടില്ലെന്നും നിരീക്ഷിച്ചു. ഡല്‍ഹി കലാപത്തിന് പിന്നിലെ ആസൂത്രകര്‍ എന്നാരോപിച്ചാണ് വിദ്യാര്‍ത്ഥികളും ആക്ടിവിസ്റ്റുകളുമായ നടാഷ നര്‍വാള്‍, ദേവാംഗന കലിതാ, ആസിഫ് ഇഖ്ബാല്‍ തന്‍ഹ എന്നിവരെ കഴിഞ്ഞ വര്‍ഷം മെയില്‍ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്.

Story Highlights: Delhi riots

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here