Advertisement

ഹരിയാനയില്‍ സഹോരങ്ങള്‍ തമ്മില്‍ സ്വത്ത് തര്‍ക്കത്തിനിടെ സംഘര്‍ഷം; വെടിവയ്പ്

June 16, 2021
Google News 1 minute Read

സഹോദരങ്ങള്‍ തമ്മിലുള്ള സ്വത്ത് തര്‍ക്കത്തിനിടെ ഉണ്ടായ സംഘര്‍ഷം വെടിവയ്പ്പില്‍ കലാശിച്ചു. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. വല്ലഭഗഢിലെ സാഗര്‍പൂര്‍ ഗ്രാമത്തില്‍ വയലില്‍വച്ചാണ് ചേട്ടനും അനിയനും ഏറ്റുമുട്ടിയത്.

സത്ഭീര്‍, രംഭീര്‍ എന്നീ സഹോദരങ്ങള്‍ തമ്മില്‍ സ്വത്തിനെ ചൊല്ലി നേരത്തെ തര്‍ക്കമുണ്ടായിരുന്നു. ഇതിനിടെ, ഭാര്യാസഹോദരനെയും കൂട്ടി സത്ഭീര്‍ വയല്‍ അളക്കാനെത്തി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ രംഭീര്‍ സത്ഭീറിനെ തടഞ്ഞി. ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. തര്‍ക്കം മൂര്‍ച്ഛിച്ച് രംഭീര്‍ ആകാശത്തേക്ക് വെടിവച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പൊലീസ് രംഭീറിനെതിരെ കേസെടുത്തു. നിയമവിരുദ്ധമായി ആയുധം കൈവശം വച്ചതിനാണ് അറസ്റ്റ്. ഒളിവില്‍ കഴിയുന്ന പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Story Highlights: gun shot

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here