Advertisement

ഇന്ത്യ-ഇംഗ്ലണ്ട് വനിതാ ടെസ്റ്റിനുള്ള പിച്ച് പഴകിയത്; വിവാദം

June 16, 2021
Google News 2 minutes Read
ECB apologises used pitch

ഇന്ത്യ-ഇംഗ്ലണ്ട് വനിത ടെസ്റ്റിനുള്ള പിച്ച് പഴകിയതെന്നറിയിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്. 37 ഓവർ പഴകിയ പിച്ചിലാണ് കളി നടക്കുക. കഴിഞ്ഞ ആഴ്ച നടന്ന ടി-20 ബ്ലാസ്റ്റിനുപയോഗിച്ച പിച്ചിലാവു മത്സരം. പഴകിയ പിച്ചിൽ കളിക്കേണ്ടിവരുന്നതിൽ ക്ഷമ ചോദിക്കുന്നു എന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. ക്രിക്കറ്റ് ബോർഡിൻ്റെ ഈ പ്രവൃത്തിക്കെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.

“ഇംഗ്ലണ്ട് വനിതാ ടീം ഫ്രഷ് വിക്കറ്റ് അർഹിക്കുന്നുണ്ട്. അതിനു സാധിക്കാത്തതിൽ വിഷമമുണ്ട്. ഭാവിയിൽ മികച്ച സൗകര്യങ്ങൾ ഒരുക്കാൻ ശ്രമിക്കും. ഏപ്രിൽ പകുതിയോടെ മാത്രം ഫിക്സ്ചർ വന്നതിനെ തുടർന്നാണ് ഇങ്ങനെ ഒരു പ്രതിസന്ധി ഉണ്ടായത്. മത്സരം നടക്കുന്ന സമയത്ത് ഫസ്റ്റ് ക്ലാസ് ഗ്രൗണ്ടുകളുടെ ലഭ്യതക്കുറവും ഉണ്ടായിരുന്നു.”- ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു.

ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹെതർ നൈറ്റ് ബോർഡിൻ്റെ വെളിപ്പെടുത്തലിൽ നിരാശ പ്രകടിപ്പിച്ചു. “ഇത് ശരിയായ നടപടിയല്ല. ഫ്രഷ് പിച്ചായിരുന്നു ഞങ്ങൾക്ക് താത്പര്യം. ഇത് ദൗർഭാഗ്യകരമാണ്. പക്ഷേ, ഇനി ഈ പിച്ചിനനുസരിച്ച് കളിക്കും. കഴിഞ്ഞ ആഴ്ചയാണ് ഞങ്ങൾക്ക് ഇത് മനസ്സിലായത്.”- ഹെതർ പറഞ്ഞു.

അതേസമയം, ഇംഗ്ലണ്ട് ക്രിക്കറ്റ് താരം അലക്സാൻഡ്ര ഹാർട്‌ലി ക്രിക്കറ്റ് ബോർഡിനെ രൂക്ഷമായി വിമർശിച്ചു. രണ്ട് വർഷത്തിനു ശേഷം കളിക്കുന്ന ടെസ്റ്റിലെ പിച്ച് ഉപയോഗിച്ചത്! ടെസ്റ്റ് മാച്ചിൽ ഇന്ത്യക്കെതിരെ കളിക്കുന്നത് വലിയ കാര്യമാണ്. പക്ഷേ, നമുക്ക് പഴകിയ പിച്ചിൽ കളിക്കാം.- ഹാർട്‌ലി പരിഹാസത്തോടെ കുറിച്ചു.

Story Highlights: ECB apologises for laying out used pitch

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here