Advertisement

കിണറിടിഞ്ഞ് മണ്ണിനടിയില്‍പ്പെട്ടയാള്‍ മരിച്ചു

June 16, 2021
Google News 1 minute Read

കോഴിക്കോട് വടകര എടച്ചേരിയില്‍ കിണറിടിഞ്ഞ് ഒരാള്‍ മരിച്ചു. കായക്കൊടി സ്വദേശി കുഞ്ഞമ്മദ് ആണ് മരിച്ചത്. 50 വയസായിരുന്നു.

രണ്ട് പേരെ രക്ഷപ്പെടുത്തി. പുതിയങ്ങാടിയില്‍ നിര്‍മാണത്തിലിരിക്കുന്ന കിണറാണ് ഇടിഞ്ഞത്. രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. കിണറിന്റെ പടവുകളുടെ നിര്‍മാണം നടക്കുന്നതിനിടെ മുകള്‍ ഭാഗത്ത് നിന്ന് മണ്ണ് ഇടിഞ്ഞു വീഴുകയായിരുന്നു. രണ്ട് പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയിരുന്നു. ഫയര്‍ഫോഴ്‌സ് എത്തി മൂന്ന് മണിക്കൂറിലേറെ ശ്രമിച്ചാണ് കുഞ്ഞമ്മദിന്റെ മൃതദേഹം കണ്ടെത്തിയത്.

Story Highlights: kozhikkode, well

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here