25
Jul 2021
Sunday

സ്പിരിറ്റ് കഴിച്ചെന്ന് സംശയം; പത്തനാപുരത്ത് രണ്ട് പേര്‍ മരിച്ചു

കൊല്ലം പത്തനാപുരത്ത് സ്പിരിറ്റ് കഴിച്ച് രണ്ട് പേര്‍ മരിച്ചെന്ന് സംശയം. കടുവാത്തോട് സ്വദേശി പ്രസാദ് (50), സെക്യൂരിറ്റി ജീവനക്കാരന്‍ മുരുകാനന്ദന്‍ (53) എന്നിവരാണ് മരിച്ചത്.

രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഒരാളുടെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു. രാജീവ്, ഗോപി എന്നിവരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. അടൂരിലുള്ള മരിയ ആശുപത്രിയിലാണ് ഇരുവരും ചികിത്സയിലുള്ളത്.

ആശുപത്രിയില്‍ നിന്ന് കൊണ്ടുവന്ന സ്പിരിറ്റ് ആണ് കഴിച്ചതെന്നാണ് സംശയം. ആശുപത്രിയിലെ സെക്യൂരിറ്റിയാണ് മുരുകാനന്ദന്‍. സംഭവസ്ഥലത്ത് നിന്ന് രണ്ട് കന്നാസ് സ്പിരിറ്റും കണ്ടെടുത്തിട്ടുണ്ട്. ആശുപത്രിയില്‍ ശുചീകരണത്തിനായി വാങ്ങിയ സ്പിരിറ്റ് കാണാനില്ലെന്ന് ജീവനക്കാരി വ്യക്തമാക്കി.

Story Highlights: spirit, death

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top