Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (16-06-2021)

June 16, 2021
Google News 1 minute Read
todays news headlines june 16

ലക്ഷദ്വീപില്‍ സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കല്‍ നടപടിയുമായി ഭരണകൂടം

ലക്ഷദ്വീപില്‍ സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കല്‍ നടപടിയുമായി ഭരണകൂടം മുന്നോട്ട്. ഭൂമി ഏറ്റെടുക്കുന്നതിനായുള്ള നടപടി തുടങ്ങി. വികസന കാര്യങ്ങള്‍ക്കായി ഭൂമിയേറ്റെടുക്കുമെന്നാണ് വിശദീകരണം.

പത്തനാപുരത്ത് കണ്ടെത്തിയ സ്‌ഫോടക വസ്തുക്കൾ നിർമ്മിച്ചത് തമിഴ്നാട്ടിൽ

പത്തനാപുരത്ത് പാടത്ത് നിന്ന് കണ്ടെത്തിയ ജലാറ്റിൻ സ്റ്റിക്ക് നിർമ്മിച്ചത് തമിഴ്നാട്ടിലെ കമ്പനിയിലാണെന്ന് കണ്ടെത്തി. തിരുച്ചിയിലെ സ്വകാര്യകമ്പനിയില്‍ നിര്‍മിച്ചതാണിതെന്നാണ് പോലീസ് കണ്ടെത്തൽ. സണ്‍ 90 ബ്രാൻഡ് ജലാറ്റിന്‍ സ്റ്റിക്കാണിത്. എന്നാൽ ബാച്ച് നമ്പര്‍ ഇല്ലാത്തതിനാല്‍ ആര്‍ക്കാണ് വിറ്റതെന്ന് കണ്ടെത്താനായിട്ടില്ല. ഭീകര വിരുദ്ധ സ്‌ക്വാഡ് അന്വേഷണം തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിക്കും.

സംസ്ഥാനത്ത് ലോക്ഡൗൺ ഇന്ന് അവസാനിക്കും; ഇളവുകൾ ഇന്ന് അർധരാത്രി മുതൽ

സംസ്ഥാനത്ത് മെയ് എട്ട് മുതലാരംഭിച്ച ലോക്ഡൗൺ ഇന്ന് അവസാനിക്കും. രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തിൽ തദ്ദേശസ്ഥാപനങ്ങളെ വിവിധ സോണുകളായി തിരിച്ച് നാളെ മുതൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തും.പൊതുഗതാഗതം ഭാഗികമായി അനുവദിക്കും.ആരാധനാലയങ്ങൾ തുറക്കില്ല. ടിപിആർ 20 ശതമാനത്തിൽ താഴെയുളള മേഖലകളിൽ മദ്യശാലകൾക്കും ബാറുകൾക്കും അനുമതി നൽകിയിട്ടുണ്ട്. ശനിയും ഞായറും സമ്പൂർണ ലോക്ഡൗൺ തുടരും.

Story Highlights: todays news headlines june 16

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here