മുണ്ടക്കയം ബെവ്‌കോ ഔട്ട്‌ലെറ്റില്‍ വ്യാപക മദ്യക്കടത്ത്

ലോക്ക് ഡൗണ്‍ കാലത്ത് കോട്ടയം മുണ്ടക്കയം ബിവറേജസ് ഔട്ട്‌ലറ്റില്‍ വ്യാപക മദ്യക്കടത്ത് നടന്നതായി കണ്ടെത്തല്‍. ജീവനക്കാരുടെ ഒത്താശയോടെ മദ്യം കടത്തിയെന്ന പരാതിയില്‍ നേരത്തെ ഔട്ട്‌ലെറ്റ് സീല്‍ ചെയ്തിരുന്നു. എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്
സമീപത്തെ റബര്‍ തോട്ടം കേന്ദ്രീകരിച്ച് ജീവനക്കാര്‍ മദ്യം കടത്തുന്നതായി ആരോപണം ഉയര്‍ന്നതോടെ രണ്ടാഴ്ച മുമ്പാണ് എക്‌സൈസ് സംഘം ഔട്ട്‌ലെറ്റ് സീല്‍ ചെയ്തത്. മദ്യ വില്‍പന കേന്ദ്രങ്ങള്‍ ഉടന്‍ തുറക്കാന്‍ തീരുമാനം ആയതോടെ ബിവറേജസ് കോര്‍പറേഷന്‍ ഓഡിറ്റ് വിഭാഗവും എക്‌സൈസും സംയുക്തമായി മുണ്ടക്കയം ഔട്ട്‌ലെറ്റില്‍ പരിശോധന നടത്തി. 10 ലക്ഷം രൂപയുടെ മദ്യമാണ് സ്റ്റോക്കില്‍ കുറവുള്ളത്.
1500 ലിറ്ററോളം മദ്യം കടത്തിയെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സംഭവത്തില്‍ ഷോപ്പ് ഇന്‍ ചാര്‍ജ് സൂരജിനെ പ്രതിയാക്കി കോട്ടയം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് കേസ് രജിസ്റ്റര്‍ ചെയ്തു. ക്രമക്കേടിന്റെ കൃത്യമായ കണക്ക് കണ്ടെത്താന്‍ കൂടുതല്‍ പരിശോധന നടത്തും. ഇതിനായി വെയര്‍ ഹൗസില്‍ നിന്ന് ഔട്ട്‌ലെറ്റിലേക്ക് എത്തിയ മദ്യത്തിന്റെ വിവരം ശേഖരിക്കുകയാണ് എക്‌സൈസ് അധികൃതര്‍.
Story Highlights: bevco, kottayam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here