സംസ്ഥാനത്തെ മദ്യശാലകൾ ഇന്ന് തുറക്കും

സംസ്ഥാനത്തെ മദ്യവിൽപന ഇന്ന് പുനരാരംഭിക്കും. ബെവ്ക്യൂ ആപ്പ് ഒഴിവാക്കി ഔട്‌ലെറ്റുകൾ വഴി നേരിട്ട് വിൽപന നടത്താനാണ് തീരുമാനം. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചായിരിക്കും മദ്യവിൽപന നടത്തുക.
രാവിലെ 9 മണി മുതല്‍ വൈകിട്ട് 7 വരെയാണ് പ്രവൃത്തിസമയം. ബാറുകളിൽ നിന്ന് മദ്യം പാഴ്‌സലായി വാങ്ങാം. ടെസ്റ്റ് പോസിറ്റിവിറ്റി 20 ശതമാനത്തിൽ താഴെയുള്ള സ്ഥലങ്ങളിൽ മാത്രമാകും മദ്യവിൽപന. സാമൂഹിക അകലം അടക്കമുള്ള സുരക്ഷ ഉറപ്പുവരുത്തുന്നതിന് പൊലീസിനെ ചുമതലപ്പെടുത്തും.
Story Highlights: Bar and bevco outlets opens Today
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here