26 വർഷം മുൻപ് കരിയർ ആരംഭിച്ച ഇടത്തുതന്നെ തിരിച്ചെത്തി ബഫൺ

26 വർഷം മുൻപ് കരിയർ ആരംഭിച്ച ക്ലബിൽ തന്നെ തിരികെയെത്തി ഇറ്റാലിയൻ ഇതിഹാസ ഗോൾകീപ്പർ ജിയാൻലുഗി ബഫൺ. ഇറ്റാലിയൻ ലീഗിലെ രണ്ടാം ഡിവിഷൻ സീരി ബിയിലെ ക്ലബായ പാർമയിലാണ് ബഫൺ തിരികെ എത്തിയിരിക്കുന്നത്. 43കാരനായ താരം തുടങ്ങിയ ഇടത്തുതന്നെ കരിയർ അവസാനിപ്പിക്കാനായാണ് പാർമയിലെത്തിയത്.
1991 മുതൽ 95 വരെ പാർമയുടെ യൂത്ത് ടീമിൽ നിന്നാണ് ഇതിഹാസ താരത്തിൻ്റെ പിറവി. പിന്നീട് 1995 മുതൽ 2001 വരെയാണ് താരം പാർമയുടെ സീനിയർ ടീമിൽ കളിച്ചു. ആ സമയത്ത് ടീമിനൊപ്പം സീരി എ കിരീടവും അദ്ദേഹം സ്വന്തമാക്കി. പിന്നീട് 2001ൽ യുവന്റസിലെത്തിയ ബഫൺ 17 വർഷങ്ങൾക്കു ശേഷം 2018ൽ യുവന്റസ് വിട്ടു. പിന്നീട് ഫ്രഞ്ച് ക്ലബ് പിഎസ്ജിയിൽ ഒരു സീസൺ സീസൺ കളിച്ച അദ്ദേഹം കഴിഞ്ഞ സീസണിൽ യുവന്റസിലേക്ക് തന്നെ മടങ്ങിയെത്തി. ഒരു വർഷത്തെ കരാർ അവസാനിച്ചതിനു പിന്നാലെയാണ് ബഫൺ തൻ്റെ ആദ്യ ക്ലബിലേക്ക് മടങ്ങി എത്തിയത്.
Story Highlights: Buffon returns to Parma
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here