Advertisement

മരംമുറി വിവാദം: സിപിഐ സംസ്ഥാന നിർവാഹക സമിതി യോഗം 23 ന്

June 17, 2021
Google News 1 minute Read
cpi meeting 23rd june

മരംമുറി വിവാദം ചർച്ച ചെയ്യാൻ ചര്‍ച്ചക്ക് സിപിഐ സംസ്ഥാന നിർവാഹക സമിതി യോഗം 23 ന് ചേരും. രാഷ്ട്രീയ തീരുമാനമനുസരിച്ച് റവന്യൂ വകുപ്പ് സദുദ്ദേശ്യത്തോടെ ഇറക്കിയ ഉത്തരവ് ദുർവ്യാഖ്യാനിച്ചത് ഉദ്യോഗസ്ഥരെന്നാണ് സിപിഐ യുടെ നിലപാട്. എന്നാൽ രാഷ്ട്രീയ നേതൃത്വത്തിൻ്റെ ഭാഗത്തും വീഴ്ചയുണ്ടായോ എന്ന പരിശോധന വേണമെന്ന അഭിപ്രായം പാർട്ടിയിൽ ശക്തമാണ്. പാർട്ടി ഭരിച്ച രണ്ടു വകുപ്പുകൾ ആരോപണ നിഴലിലായതും സിപിഐയെ പ്രതിരോധത്തിലാക്കുന്നു. ഈ സാഹചര്യത്തിലാണ് നിര്‍വാഹസമിതി യോഗം.

അതേസമയം, മരംമുറിക്കല്‍ നടന്ന സ്ഥലങ്ങള്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സംഘം സന്ദര്‍ശിച്ചിരുന്നു. പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി, എംഎല്‍എമാരായ എം കെ മുനീര്‍, പി ടി തോമസ്, മോന്‍സ് ജോസഫ്, ടി സിദ്ദിഖ്, ഐ സി ബാലകൃഷ്ണന്‍ എന്നിവരും മറ്റ് ഘടകകക്ഷി നേതാക്കളും ഒപ്പമുണ്ടായിരുന്നു. മുഖ്യപ്രതികള്‍ ആദിവാസികളെ കബളിപ്പിച്ച് മരംമുറിച്ചതായി പരാതി ഉയര്‍ന്ന കോളനികളും സംഘം സന്ദര്‍ശിച്ചു.

മരംമുറിക്കല്‍ ഉത്തരവില്‍ പിഴവുണ്ടായെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി പറഞ്ഞിട്ടില്ലെന്ന് റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞിരുന്നു. ആ വാര്‍ത്ത വാസ്തവവിരുദ്ധമാണ്. തെളിയിക്കുന്ന ആധികാരികമായ ഏതെങ്കിലും രേഖ ഉണ്ടെങ്കില്‍ അഭിപ്രായം പറയാമെന്നും മന്ത്രി പറഞ്ഞു.

Story Highlights: cpi meeting in 23rd june

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here