Advertisement

കൊവിഡ് അൺലോക്ക്; കെഎസ്ആർടിസി 1528, വാട്ടർ ട്രാൻസ്പോർട്ട് 30 സർവ്വീസുകളും നടത്തി

June 17, 2021
Google News 0 minutes Read
passengers-traveling-karnataka-carry-rtpcr-certificate-early-august-ksrtc

സംസ്ഥാനത്ത് ലോക്ക്ഡൗണിൽ ഇളവ് നൽകിയ സാഹചര്യത്തിൽ കെഎസ്ആർടിസി 1528 സർവ്വീസുകളും, വാർട്ടർ ട്രാൻസ്പോർട്ട് 30 സർവ്വീസുകളും നടത്തി. കെഎസ്ആർടിസി തിരുവനന്തപുരം സോണിന് കീഴിൽ 712, എറണാകുളം സോണിന് കീഴിൽ 451, കോഴിക്കോട് സോണിന് കീഴിൽ 365 സർവ്വീസുകളാണ് നടത്തിയത്.

ആകെ നടത്തിയ 1528 സർവ്വീസുകളിൽ 583 ദീർഘദൂര സർവ്വീസുകളാണ്. അതേസമയം വാട്ടർ ട്രാൻസ്പോർട്ട് ഡിപ്പാർട്ടമെന്റ് സംസ്ഥാനത്ത് 30 സർവ്വീസുകളാണ് നടത്തിയത്.

ആലപ്പുഴ 4 ഷെഡ്യൂൾ, എറണാകുളം 4 ഷെഡ്യൂൾ, പാണവള്ളി 4 ഷെഡ്യൂൾ, നെടുമുടി 3 ഷെഡ്യൂൾ, കാവാലം 2 ഷെഡ്യൂൾ, പുളിങ്കുന്ന് 2 ഷെഡ്യൂൾ, വൈക്കം 2 ഷെഡ്യൂൾ, കൊല്ലം 2 ഷെഡ്യൂൾ, മുഹമ്മ 2 ഷെഡ്യൂൾ, പറശ്ശിനി 1 ഷെഡ്യൂൾ, പയ്യന്നൂർ 1 ഷെഡ്യൂൾ, എടത്വ 1 ഷെഡ്യൂൾ, ചങ്ങനാശ്ശേരി 1 ഷെഡ്യൂൾ കോട്ടയം 1 ഷെഡ്യൂൾ എന്നിങ്ങനെയാണ് സർവ്വീസ് നടത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here