Advertisement

ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ ആശുപത്രി വിട്ടു

June 18, 2021
Google News 1 minute Read

യൂറോകപ്പ് മത്സരത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ ഡെന്മാര്‍ക്ക് താരം ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ ആശുപത്രി വിട്ടു. ഹൃദയശസ്ത്രക്രിയക്ക് ശേഷമാണ് ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ ആശുപത്രി വിട്ടത്. പരിശീലന ക്യാമ്പിലെത്തി താരം സഹതാരങ്ങളുമായി കൂടിക്കാഴ്ച നടത്തി.

ജൂണ്‍ പന്ത്രണ്ട് ശനിയാഴ്ച ഫിന്‍ലാന്‍സിനെതിരായ മത്സരത്തിനിടെയാണ് ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ കുഴഞ്ഞുവീണത്. എതിര്‍ ഹാഫിലെ ത്രോയില്‍ നിന്ന് പന്ത് സ്വീകരിക്കാന്‍ മുന്നോട്ടാഞ്ഞ ക്രിസ്റ്റിയന്‍ എറിക്‌സണ്‍ ആടിയുലഞ്ഞ് നിലത്തേയ്ക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ എറിക്‌സണ് അടിയന്തര വൈദ്യസഹായം നല്‍കി. പതിനഞ്ച് മിനിട്ടോളം ശുശ്രൂഷ നല്‍കിയ ശേഷം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Story Highlights: christian eriksen

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here