Advertisement

മികച്ച തുടക്കം കളഞ്ഞുകുളിച്ചു; ഫോളോ ഓൺ വഴങ്ങി ഇന്ത്യ

June 18, 2021
Google News 1 minute Read
india women follow england

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിൽ ഫോളോ ഓൺ വഴങ്ങി ഇന്ത്യൻ വനിതകൾ. ഇംഗ്ലണ്ടിൻ്റെ 396 റൺസെന്ന കൂറ്റൻ സ്കോർ പിന്തുടർന്നിറങ്ങിയ ഇന്ത്യ 231 റൺസിന് എല്ലാവരും പുറത്തായി. ഓപ്പണർമാരെക്കൂടാതെ ദീപ്തി ശർമ്മയ്ക്കും പൂജ വസ്ട്രാക്കർക്കും മാത്രമേ ഇരട്ടയക്കം കടക്കാൻ കഴിഞ്ഞുള്ളൂ. 96 റൺസെടുത്ത ഓപ്പണർ ഷഫാലി വർമ്മയാണ് ഇന്ത്യയുടെ ടോപ്പ സ്കോറർ. സ്മൃതി മന്ദന 78 റൺസെടുത്തു. ഇംഗ്ലണ്ടിനായി സോഫി എക്സ്ലെസ്റ്റൺ 4 വിക്കറ്റ് വീഴ്ത്തി.

5 വിക്കറ്റ് നഷ്ടത്തിൽ 187 റൺസ് എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യക്ക് രണ്ടാം ഓവറിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. ഹർമൻപ്രീത് കൗർ (4) സോഫി എക്സ്ലെസ്റ്റണിൻ്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങുകയായിരുന്നു. തനിയ ഭാട്ടിയയും (0) ഹർമനെ അനുകരിച്ച് പവലിയനിലേക്ക് മടങ്ങി. സ്നേഹ് റാണ (2) എക്സ്ലെസ്റ്റണിൻ്റെ പന്തിൽ ഏമി ജോൺസിൻ്റെ കൈകളിൽ അവസാനിച്ചു.

8 വിക്കറ്റ് നഷ്ടത്തിൽ 197 എന്ന നിലയിൽ ഒത്തുചേർന്ന ദീപ്തി ശർമ്മ-പൂജ വസ്ട്രാക്കർ കൂട്ടുകെട്ടാണ് ഇന്ത്യയെ വലിയ തകർച്ചയിൽ നിന്ന് കരകയറ്റിയത്. ഇരുവരും ചേർന്ന് 9ആം വിക്കറ്റിൽ 33 റൺസ് കൂട്ടിച്ചേർത്തു. രണ്ടാം ന്യൂ ബോൾ എടുത്ത ആദ്യ പന്തിൽ ഈ കൂട്ടുകെട്ട് പൊളിഞ്ഞു. 12 റൺസെടുത്ത വസ്ട്രാക്കറെ കാതറിൻ ബ്രണ്ട് ക്ലീൻ ബൗൾഡാക്കി. അടുത്ത ഓവറിൽ ഝുലൻ ഗോസ്വാമിയെ (1) മടക്കിയ ആന്യ ശ്രബ്സോൾ ഇന്ത്യൻ ഇന്നിംഗ്സിനു തിരശീലയിട്ടു. ദീപ്തി ശർമ്മ (29) പുറത്താവാതെ നിന്നു.

Story Highlights: india women follow on vs england

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here