ഇന്ത്യന്‍ ട്വിറ്റര്‍ മേധാവിക്ക് ഹാജരാകാന്‍ നോട്ടിസ്

ഇന്ത്യയിലെ ട്വിറ്റര്‍ മേധാവിക്ക് ഗാസിയാബാദ് പൊലീസില്‍ ഹാജരാകാന്‍ നോട്ടിസ്. ഏഴ് ദിവസത്തിനകം ഹാജരാകണം. വൃദ്ധന്‍ ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ പങ്കുവച്ചതിനാണ് നടപടി. അതേസമയം കോണ്‍ഗ്രസ് ടൂള്‍ കിറ്റ് കേസില്‍ വിശ്വാസ്യത ഇല്ലാത്ത നടപടികളാണ് ട്വിറ്റര്‍ സ്വീകരിച്ചതെന്നും കേന്ദ്രം വ്യക്തമാക്കി.
ഗാസിയാബാദില്‍ വൃദ്ധനെ ആക്രമിച്ച സംഭവത്തില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ ആണ് വാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെട്ടത്. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണത്തിനിടയിലാണ് പൊലീസ് നോട്ടിസ് അയച്ചത്.
ടൂള്‍കിറ്റ് കേസില്‍ ബിജെപി നേതാക്കളുടെ ട്വീറ്റുകളില്‍ ‘മാനിപ്പുലേറ്റഡ്’ ടാഗ് പതിച്ചത് വിശ്വാസ്യത ഇല്ലാത്ത നടപടിയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. വിഷയം പരിശോധിക്കാന്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് ഇക്കാര്യം വ്യക്തമാക്കുന്നു. ഇന്ത്യയുടെ നിയമങ്ങള്‍ അനുസരിച്ച് തന്നെ ആകണം ട്വിറ്ററിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ എന്നും കേന്ദ്രസര്‍ക്കാര്‍ ഓര്‍മിപ്പിച്ചു.
Story Highlights: twitter, central government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here