സംസ്ഥാനത്ത് റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം വേഗത്തിലാക്കാൻ നിർദേശം

സംസ്ഥാനത്ത് റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം വേഗത്തിലാക്കാൻ നിർദേശം. സീനിയോറിറ്റി തർക്കവും കേസും നിലനിൽക്കുന്ന തസ്തികകളിൽ എൻട്രി കേഡറിലേക്ക് പുതിയ മാർഗനിർദേശം പുറപ്പെടുവിച്ചു.
ഒഴിവുകൾ യഥാസമയം റിപ്പോർട്ട് ചെയ്യപ്പെടാത്തതിനാലാണ് പുതിയ നിർദേശം. പ്രൊമോഷന് ഇടക്കാല സ്‌റ്റേയുള്ള തസ്തികകളിൽ താത്കാലിക പ്രൊമോഷൻ നടപ്പാക്കും. ഇതിലൂടെയുണ്ടാകുന്ന ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യണമെന്നാണ് നിർദേശം.
പൂർണമായും സ്‌റ്റേയുള്ള കേസുകളിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യരുതെന്ന് മാർഗനിർദേശത്തിൽ പറയുന്നു. പ്രൊമോഷന് ഒഴിവുകളിൽ അർഹതയുള്ളവരില്ലെങ്കിൽ തസ്തിക തരംതാഴ്ത്താനും തീരുമാനമായി.
റാങ്ക് ലിസ്റ്റുകൾ നിലവിലുള്ള തസ്തികകൾക്ക് മാത്രം ബാധകമാണ്. നിയമനം എത്രയും വേഗം പൂർത്തിയാക്കി ഉദ്യോഗ ഭരണപരിഷ്‌കാര വകുപ്പിനെ അറിയിക്കണമെന്നും മാർഗനിർദേശത്തിൽ പറയുന്നു.
Story Highlights: rank list
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here