Advertisement

സിബിഎസ്ഇ കംപാര്‍ട്ട്‌മെന്റ് പരീക്ഷകള്‍ റദ്ദാക്കണം; സുപ്രിംകോടതിയില്‍ ഹര്‍ജി

June 19, 2021
Google News 1 minute Read
final year exams to be held says supreme court

സിബിഎസ്ഇ കംപാര്‍ട്ട്‌മെന്റ് പരീക്ഷകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ സുപ്രിംകോടതിയെ സമീപിച്ചു. 1152 വിദ്യാര്‍ത്ഥികളാണ് സുപ്രിംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. 10,12 ക്ലാസുകളിലെ കംപാര്‍ട്ട്‌മെന്റ്, പ്രൈവറ്റ്, റിപ്പീറ്റ് പരീക്ഷകള്‍ റദ്ദാക്കണം. നിലവിലെ മൂല്യനിര്‍ണയ രീതി ഈ വിഭാഗത്തിനും നടപ്പിലാകണം. സമയബന്ധിതമായി ഫലം പ്രഖ്യാപിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

സിബിഎസ്ഇ പത്താം ക്ലാസ് ഫലം ജൂലൈ 20ന് മുന്‍പ് പ്രഖ്യാപിക്കുമെന്നാണ് വിവരം. 10,11,12 ക്ലാസുകളിലെ മാര്‍ക്കുകള്‍ സംയുക്തമായി പരിഗണിച്ച് സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിക്കാമെന്ന നിര്‍ദേശത്തിന് സുപ്രിംകോടതി കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയിരുന്നു.

കൊവിഡിനെ തുടര്‍ന്ന് ഏപ്രില്‍ 15നാണ് പത്താം ക്ലാസ് പരീക്ഷകള്‍ റദ്ദാക്കിയത്. പ്രീബോര്‍ഡ് പരീക്ഷാ ഫലം, ഇന്റേണല്‍ അസസ്‌മെന്റ്, യൂണിറ്റ് ടെസ്റ്റുകള്‍ എന്നിവയുടെ മാര്‍ക്ക് അടിസ്ഥാനമാക്കിയാണ് പത്തിലെ മാര്‍ക്ക് നിര്‍ണയിക്കുക. പന്ത്രണ്ടാം ക്ലാസ് മൂല്യനിര്‍ണയ ഫലം ജൂലൈ 31നാണ് പ്രസിദ്ധീകരിക്കുക.

Story Highlights: cbse, supreme court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here