30
Jul 2021
Friday

രോഗത്തെ പ്രതിരോധിക്കാൻ ശീലമാക്കാം കൊവിഡ് ഡയറ്റ്

ചിട്ടയായ ഭക്ഷണ രീതിയും പതിവായ വ്യായാമങ്ങളുമാണ് ആരോഗ്യകരമായ ഒരു ജീവിതത്തിന്റെ നട്ടെല്ലെന്ന് പറയാം. രാജ്യത്തെ ഭീതിയിലാഴ്ത്തിയ നോവൽ കൊറോണ വൈറസുകളോട് പൊരുതാനും പ്രതിരോധിക്കാനുമെല്ലാം ശക്തമായ ഒരു രോഗ പ്രതിരോധ സംവിധാനം തന്നെ ഈ സാഹചര്യത്തിൽ ആവശ്യമാണ്. ഭക്ഷണത്തിന് അതിൽ മുഖ്യ പങ്കുണ്ട്. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് പ്രതിരോധ കോശങ്ങളെ ഉത്തേജ്ജിപ്പിക്കുകയും അത് ശരീരത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. സമീകൃത ആഹാരം ശീലമാക്കുന്നതിലൂടെ ആരോഗ്യകരമായ ശരീരഭാരം നിലനിർത്താനും രോഗ പ്രതിരോധശേഷി വർധിപ്പിക്കാനും സാധിക്കും. കൊവിഡ് വ്യാപനം നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ ആരോഗ്യപരമായ ശരീരഭാരം നിലനിർത്താനും രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും കൊവിഡ് ഡയറ്റ് പദ്ധതിയിൽ ഉൾപ്പെടുത്തി ശീലിക്കേണ്ട ചില പോഷകങ്ങളെ പരിചയപ്പെടാം.

കോപ്പർ, ഒമേഗ 3 ഫാറ്റിആസിഡ്, വൈറ്റമിനുകൾ മുതലായവ അടങ്ങിയ ഭക്ഷണരീതി രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തും. രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും ശരീര ഭാരം കുറയ്ക്കാനും കൊവിഡ് ഡയറ്റിൽ കഴിക്കേണ്ടത് ഇവയാണ്.

ഒമേഗ 3 ഫാറ്റി ആസിഡ്

ഹൃദ്രോഗത്തിന്റെ അപകട സാദ്ധ്യതകൾ ഇല്ലാതാക്കാൻ ഒമേഗ 3 ഫാറ്റി ആസിഡിന് കഴിയും. അത് പോലെ തന്നെ ഇൻഫ്ലമേഷൻ, ഇൻസുലിൻ പ്രതിരോധം ഇവ മെച്ചപ്പെടുത്താനും സാധിക്കും. രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താനും, ശരീര ഭാരം കുറയ്ക്കാനും പൊണ്ണത്തടി പ്രതിരോധിക്കാനും സഹായിക്കുന്നു. വിഷാദം അകറ്റാനും ഇതിന് സാധിക്കും. അയല, കോര, കൂരി, മത്തി, അയലപാര തുടങ്ങിയ മത്സ്യങ്ങൾ ചിയസീഡ്സ്, ഫ്ലാക്സ്‌സീഡ്സ്, വാൾനട്ട്, സ്പിനാച്ച് എന്നിവയിലും ഒമേഗ 3 ഫാറ്റി ആസിഡുകൾ ധാരാളമുണ്ട്.

വൈറ്റമിൻ ഡി

ഇളം വെയിൽ എന്ന വൈറ്റമിൻ ഡിക്ക് രോഗപ്രതിരോധശക്തി മെച്ചപ്പെടുത്താൻ കഴിവുണ്ട്. ശ്വസന സംബന്ധമായ പ്രശ്നങ്ങളിൽ നിന്ന് സംരക്ഷണമേകാൻ വൈറ്റമിൻ ഡിക്ക് സാധിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. വിറ്റാമിന് ഡിയുടെ കുറഞ്ഞ അളവ് കൊവിഡിന്റെ മരണ നിരക്കുമായി ബന്ധമുണ്ടെന്ന് ഒരു പഠനം തെളിയിച്ചിരുന്നു. ഹൃദ്രോഗം തടയാനും വിഷാദമകറ്റാനും ശരീരഭാരം പെട്ടെന്നു കുറയ്ക്കാനും ഡി വൈറ്റമിൻ സഹായിക്കുന്നു. മുട്ടയുടെ മഞ്ഞക്കരു, അയല, മത്തി, ചെമ്മീൻ, ഓറഞ്ച് ജ്യൂസ്, പാൽ, തൈര്, സെറിയൽ ഇവയെല്ലാം വൈറ്റമിൻ ഡിയുടെ അളവ് കൂട്ടും.

കോപ്പർ

ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തിന് ആവശ്യമായ ഒരു ഘടകമാണ് മൈക്രോന്യൂട്രിയന്റ്. ആയ കോപ്പർ. അരുണരക്താണുക്കളെ നിർമിക്കാനും നാഡീകോശങ്ങളെ ആരോഗ്യമുള്ളതാക്കാനും കൊഴുപ്പിനെ വിഘടിപ്പിക്കാനും കൊളാജന്റെ നിര്‍മാണത്തിനും കോപ്പർ സഹായിക്കുന്നു. കൂടാതെ പ്രതിരോധ സംവിധാനത്തിനു പിന്തുണ നൽകുന്ന വളർച്ചയ്ക്കും ആരോഗ്യത്തിനും കോപ്പർ അത്യാവശ്യമാണ്. കടൽവിഭവങ്ങൾ (കണവ, വലിയ ചെമ്മീൻ, മുത്തും കക്കയും) അണ്ടിപ്പരിപ്പുകൾ, പയറുവർഗങ്ങൾ (ലെന്റിൽസ്, സോയാബീൻ), പച്ചക്കറികൾ മുതലായവയിൽ ചെമ്പ് ധാരളമുണ്ട്.

ഭക്ഷ്യനാരുകൾ

വയറും ശരീര ഭാരം കുറയ്ക്കാനും ഇവ സഹായിക്കുന്നു. ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, ചിലയിനം കാൻസറുകൾ ഇവ വരാനുള്ള സാധ്യതയും ഇല്ലാതാക്കുന്നു. ഭക്ഷ്യ നാരുകൾ ഉദരത്തിലെ ബാക്റ്റീരിയകൾക്ക് നല്ലതാണ്. ഇത് രോഗപ്രതിരോധത്തെ ആരോഗ്യകരമാക്കുന്നു. ദഹനത്തിനും നാരുകൾ ഉത്തമമാണ്. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ ഇവയിൽ നിന്നു ലഭിക്കുന്ന നാരുകൾ കൊളസ്ട്രോളും രക്തത്തിലെ പഞ്ചസാരയുടെ അളവും കുറയ്ക്കാൻ സഹായിക്കുന്നു. ബ്രൊക്കോളി, കാരറ്റ്, ബീൻസ്, പരിപ്പുകൾ, ബെറിപ്പഴങ്ങൾ, പെയർ, ഓറഞ്ച്, മുഴുധാന്യങ്ങൾ, നട്സ്, സീഡ്സ് ഇവയിൽ ഭക്ഷ്യനാരുകൾ ധാരാളമുണ്ട്.

ഇരുമ്പ്

ഹീമോഗ്ലോബിന്റെ അളവ് കൂട്ടുക, രോഗപ്രതിരോധ ശേഷി വർധിപ്പിക്കുക, ക്ഷീണമകറ്റുക തുടങ്ങി നിരവധി ഗുണങ്ങൾ ഇതിനുണ്ട്. ആരോഗ്യപൂർണമായ ഒരു ഗർഭാവസ്ഥയ്ക്ക് വളരെ പ്രധാനമായ ഒരു മൈക്രോന്യൂട്രിയന്റ് ആണ് ഇരുമ്പ്. മുട്ട, കരൾ, ബീഫ്, പരിപ്പ്, പയർവർഗങ്ങൾ, കശുവണ്ടി, ബദാം, മുഴുധാന്യങ്ങൾ, ഇരുണ്ട പച്ചനിറത്തിലുള്ള ഇലക്കറികൾ ഇവയെല്ലാം ഇരുമ്പിന്റെ ഉറവിടങ്ങളാണ്.

ധാരാളം പഴങ്ങളും പച്ചക്കറികളും മുഴുധാന്യങ്ങളും അടങ്ങിയ ആരോഗ്യകരമായ സമീകൃതഭക്ഷണത്തോടൊപ്പം വ്യായാമവും കൂടിയാകുമ്പോൾ രോഗപ്രതിരോധശേഷി ശക്തിപ്പെടുകയും ഫിറ്റ്നസ് നിലനിൽക്കുകയും ചെയ്യും.

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top