പറക്കുംസിഖുകാരന്റെ സ്മരണയ്ക്ക് മില്‍ഖ സിംഗ് ചെയര്‍ സ്ഥാപിക്കാന്‍ തീരുമാനം

ഇതിഹാസ കായികതാരം മില്‍ഖ സിംഗിന്റെ സ്മരണയ്ക്കായി പട്യാലയിലെ പഞ്ചാബ് സ്‌പോര്‍ട്‌സ് യൂണിവേഴ്‌സിറ്റിയില്‍ മില്‍ഖ സിംഗ് ചെയര്‍ സ്ഥാപിക്കാന്‍ തീരുമാനം. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ആണ് ഇക്കാര്യം അറിയിച്ചത്. ‘രാജ്യത്തെ യുവതലമുറയ്ക്ക് വലിയ പ്രചോദമാണ് മില്‍ഖാ സിംഗ്. അദ്ദേഹത്തിന്റെ വിയോഗം ഒരിക്കലും നികത്താനും കഴിയില്ല’. അമരീന്ദര്‍ സിംഗ് പറഞ്ഞു.
ഛണ്ഡിഗഡിലുള്ള മില്‍ഖ സിംഗിന്റെ കുടുംബാംഗങ്ങളെയും പഞ്ചാബ് മുഖ്യമന്ത്രി സന്ദര്‍ശിച്ചിരുന്നു. നിര്യാണത്തില്‍ അനുശോചനം അറിയിച്ച മുഖ്യമന്ത്രി പറക്കും സിഖുകാരന്റെ ജീവിതം ഭാവിതലമുറകളിലും പ്രതിഫലിക്കുമെന്ന് പറഞ്ഞു. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രിയോടെയാണ് മില്‍ഖ സിംഗ് മരണപ്പെട്ടത്. മില്‍ഖയുടെ വേര്‍പാടില്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവരും അനുശോചനമറിയിച്ചു.
Story Highlights: milkhasingh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here