Advertisement

പ്രഫുല്‍ പട്ടേല്‍ മടങ്ങി; പ്രതിഷേധം തുടര്‍ന്ന് ദ്വീപ് നിവാസികള്‍

June 19, 2021
Google News 1 minute Read

സന്ദര്‍ശനം പൂര്‍ത്തിയാക്കി അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേല്‍ മടങ്ങി. ഇന്ന് രാവിലെയാണ് പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപില്‍ നിന്ന് മടങ്ങിയത്. ലക്ഷദ്വീപിലെ സന്ദര്‍ശനം രണ്ട് ദിവസം കൂടി ബാക്കി നില്‍ക്കെയാണ് അഡ്മിനിസ്‌ട്രേറ്ററുടെ മടക്കം. ദാമന്‍ ആന്‍ഡ് ദിയു ദ്വീപിലേയ്ക്കാണ് പ്രഫുല്‍ ഖോഡ പട്ടേല്‍ പോയത്.

അതിനിടെ ലക്ഷദ്വീപില്‍ ബിജെപി ഓഫിസുകളില്‍ പ്രതിഷേധക്കാര്‍ കരി ഓയില്‍ ഒഴിച്ചു. കവരത്തിയിലെ രണ്ട് ബിജെപി ഓഫിസുകള്‍ക്ക് നേരെയും, ഭരണകൂടം സ്ഥാപിച്ച ഫ്‌ളക്‌സുകളിലുമാണ് കരിഓയില്‍ ഒഴിച്ചത്. ബിജെപിയുടെ ഗൂഢാലോചനയാണ് തനിക്കെതിരായി നടക്കുന്നതെന്ന് ചലചിത്ര പ്രവര്‍ത്തക ആയിഷ സുല്‍ത്താന പറഞ്ഞു. കേസുമായി സഹകരിക്കുമെന്നും ആയിഷ സുല്‍ത്താന വ്യക്തമാക്കി. കവരത്തി പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ആയിഷ സുല്‍ത്താന ലക്ഷദ്വീപിലേക്ക് തിരിച്ചു. നാളെ ഹാജരാകാനാണ് പൊലീസ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Story Highlights: praful patel, lakshadweep, daman and diu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here