Advertisement

അരങ്ങേറ്റ ടെസ്റ്റിൽ രണ്ട് ഫിഫ്റ്റികൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാ താരമായി ഷഫാലി

June 19, 2021
Google News 2 minutes Read
Shafali Verma Youngest Debut

അരങ്ങേറ്റ ടെസ്റ്റിൽ രണ്ട് ഫിഫ്റ്റികൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാ താരമായി ഇന്ത്യൻ കൗമാര ഓപ്പണർ ഷഫാലി വർമ്മ. നേരത്തെ ഈ റെക്കോർഡ് ഓസ്ട്രേലിയയുടെ ജെസീക്ക ലൂയിസ് ജൊനാസൻ്റെ പേരിലായിരുന്നു. 22ആം വയസ്സിലായിരുന്നു ജെസീക്കയുടെ പ്രകടനം. അരങ്ങേറ്റ ടെസ്റ്റിലെ രണ്ട് ഇന്നിംഗ്സുകളിലും ഫിഫ്റ്റി നേടുന്ന നാലാമത്തെ വനിതാ താരം കൂടിയാണ് ഷഫാലി. ഷഫാലി, ജസീക്ക എന്നിവർക്കൊപ്പം ഇംഗ്ലണ്ടിൻ്റെ ലെസ്ലി കൂക്ക്, ശ്രീലങ്കയുടെ വനേസ ബോവൻ എന്നിവരാണ് ഈ നേട്ടത്തിൽ എത്തിയിട്ടുള്ളത്.

അതേസമയം, ഇംഗ്ലണ്ടിനെതിരായ ആദ്യ ഇന്നിംഗ്സിൽ ഫോളോ ഓൺ വഴങ്ങിയ ഇന്ത്യ തോൽവി ഒഴിവാക്കാൻ പൊരുതുകയാണ്. ഇംഗ്ലണ്ടിൻ്റെ 396 റൺസെന്ന കൂറ്റൻ സ്കോർ പിന്തുടർന്നിറങ്ങിയ ഇന്ത്യ ആദ്യ ഇന്നിംഗ്സിൽ 231 റൺസിന് എല്ലാവരും പുറത്തായി. ഓപ്പണർമാരെക്കൂടാതെ ദീപ്തി ശർമ്മയ്ക്കും പൂജ വസ്ട്രാക്കർക്കും മാത്രമേ ഇരട്ടയക്കം കടക്കാൻ കഴിഞ്ഞുള്ളൂ. 96 റൺസെടുത്ത ഓപ്പണർ ഷഫാലി വർമ്മയാണ് ഇന്ത്യയുടെ ടോപ്പ സ്കോറർ. സ്മൃതി മന്ദന 78 റൺസെടുത്തു. ഇംഗ്ലണ്ടിനായി സോഫി എക്സ്ലെസ്റ്റൺ 4 വിക്കറ്റ് വീഴ്ത്തി.

രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് സ്കോർബോർഡിൽ 29 റൺസ് ആയപ്പോൾ ആദ്യ വിക്കറ്റ് നഷ്ടമായി. സ്മൃതി മന്ദനയാണ് (8) പുറത്തായത്. മഴയെ തുടർന്ന് മൂന്നാം ദിനം നേരത്തെ കളി നിർത്തുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 83 റൺസ് എന്ന നിലയിലാണ്. ഷഫാലി വർമ്മ (55), ദീപ്തി ശർമ്മ (18) എന്നിവർ ക്രീസിൽ തുടരുകയാണ്. ഇരുവരും ചേർന്ന് അപരാജിതമായ 54 റൺസാണ് രണ്ടാം വിക്കറ്റിൽ കണ്ടെത്തിയത്. ഇന്ത്യൻ ഇന്നിംഗ്സിൽ നിന്നും ഇനിയും 82 റൺസ് കൂടി അകലെയാണ് ഇന്ത്യ.

Story Highlights: Shafali Verma Becomes Youngest Woman To Hit Two Half-Centuries In Debut Test

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here