Advertisement

ചൈനയുടെ ആണവ ശാസ്ത്രജ്ഞൻ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

June 19, 2021
Google News 0 minutes Read

ചൈനയിലെ പ്രമുഖ ആണവ ശാസ്ത്രജ്ഞരിൽ ഒരാളായ ജാങ് ജിജിയാൻ ഒരു കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചുവെന്ന് ഹാർബിൻ എഞ്ചിനീയറിംഗ് സർവകലാശാല അറിയിച്ചു. കൂടുതൽ വിവരണങ്ങൾ പുറത്ത് വിട്ടിട്ടില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ചൈനീസ് ആണവ സൊസൈറ്റി, ഹാർബിൻ എഞ്ചിനീയറിംഗ് സർവകലാശാല എന്നിവയുടെ വൈസ് പ്രസിഡന്റായിരുന്നു അദ്ദേഹം. ജൂൺ 17 നായിരുന്നു സംഭവം എന്ന് ഹാർബിൻ സർവകലാശാലയുടെ അനുശോചന കുറിപ്പിൽ പറയുന്നു. മറ്റ് ഔദ്യോഗിക അറിയിപ്പുകളൊന്നും പുറത്ത് വന്നിട്ടില്ല.

ജാങ്ങിന്റെ മരണത്തിന് രണ്ടു ദിവസം മുമ്പ്, അണ്ടര്‍വാട്ടര്‍ അക്കോസ്റ്റിക് എഞ്ചിനീയറിംഗ് കോളേജിന്റെ ഡീനായിരുന്ന യിൻ ജിങ് വെയെ സർവകലാശാലയുടെ പുതിയ വൈസ് പ്രസിഡന്റായി നിയമിച്ചിരുന്നു. സർവകലാശാലയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി സ്റ്റാൻഡിങ് കമ്മിറ്റി അംഗം കൂടിയായിരുന്നു പ്രൊഫസർ ജാങ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here