യുകെയിൽ ജീവിച്ചിരുന്ന ഏറ്റവും അവസാനത്തെ ദിനോസറിന്റെ കാൽപാട് കണ്ടെത്തി

യുകെയിൽ ജീവിച്ചിരുന്ന ഏറ്റവും അവസാനത്തെ ദിനോസറിന്റെ കാൽപാട് കണ്ടെത്തി. 110 മില്യൺ വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന ദിനോസറിന്റെ കാൽപാടാണ് കണ്ടെത്തിയിരിക്കുന്നത്.
കെന്റിലെ ഫോക്‌സ്‌റ്റോണിലെ മലമുകളിലാണ് കാൽപാടുകൾ കണ്ടെത്തിയത്. പ്രൊസീഡിംഗ്‌സ് ഓഫ് ദ ജിയോളജിസ്റ്റ് എന്ന ജേണലിൽ ഈ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പല ജനുസിൽപ്പെട്ട ദിനോസറുകളുടെ കാൽപാടുകളാണ് പ്രദേശത്ത് നിന്ന് കണ്ടെത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ വിവിധയിനം ദിനോസറുകൾ പ്രദേശത്ത് ജീവിച്ചിരുന്നുവെന്നാണ് കണക്കാക്കപ്പെടുന്നത്.
കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ കാൽപാടിന് 80 സെന്റിമീറ്റർ വീതിയും 65 സെന്റിമീറ്റർ നീളവുമുണ്ട്. ഇഗ്വാനോഡൻ ദിനോസറുകളുടേതാണ് ഈ കാൽപാടെന്നാണ് നിഗമനം. സസ്യഭുക്കായ ഈ ദിനോസറിന് 10 മിറ്റർ നീളമുണ്ടാകുമെന്നാണ് പറയപ്പെടുന്നത്.
Story Highlights: 110 million old dinosaur footprint found
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here