കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാനാകില്ല : കേന്ദ്ര സർക്കാർ

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാനാകില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രിംകോടതിയിൽ. പൊതുതാത്പര്യ ഹർജിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.
ആരോഗ്യമേഖലയിൽ ചെലവ് വർധിച്ചുവെന്നും നികുതി വരുമാനം കുറഞ്ഞെന്നുമാണ് കാരണമായി കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടിയത്. ഈ സാഹചര്യത്തിൽ മഹാമാരിയിൽ മരിച്ച ലക്ഷകണക്കിന് പേരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക സാധ്യമല്ലെന്നും ദുരന്ത നിവാരണ നിയമപ്രകാരം ഭൂചലനം, പ്രളയം തുടങ്ങിയ പ്രകൃതി ദുരന്തങ്ങളിലാണ് നഷ്ടപരിഹാരം നൽകുന്നതെന്നും കേന്ദ്രസർക്കാർ പറഞ്ഞു.
കൊവിഡ് കാരണമുള്ള മരണമാണെങ്കിൽ അക്കാര്യം മരണസർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തും. കൊവിഡ് മരണമാണെന്ന് സാക്ഷ്യപ്പെടുത്തുന്നതിൽ വീഴ്ച വരുത്തുന്ന ഡോക്ടർമാർക്കെതിരെ നടപടിയുണ്ടാകുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
മഹാമാരിയിൽ മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന പൊതുതാൽപര്യഹർജി സുപ്രിംകോടതി നാളെ പരിഗണിക്കും.
Story Highlights: cant give compensation for covid death says center
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here