ഡൽഹിയിൽ ഭൂചലനം

ഡൽഹിയിൽ ഭൂചലനം. പഞ്ചാബിബാഗ് മേഖലയിലാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്‌കെയിലിൽ 2.1 തീവ്രത രേഖപ്പെടുത്തി.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു ഭൂചലനം. സംഭവത്തിൽ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
അഞ്ച് സീസ്മിക് സോണുകളിലെ നാലാം സോണിലാണ് ഡൽഹി വരുന്നത്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഡൽഹിയാകുന്നത് അപൂർവമാണ്. എന്നാൽ മധ്യേഷ്യ, ഹിമാലയ എന്നിവിടങ്ങളിൽ ഭൂകമ്പമുണ്ടാകുമ്പോൾ ഡൽഹിയിലും അനുഭവപ്പെടാറുണ്ട്.
ഫെബ്രുവരിയിൽ തജിക്കിസ്താനിൽ ഭൂകമ്പമുണ്ടായപ്പോൾ ഡൽഹിയിൽ കുലുക്കം അനുഭവപ്പെട്ടിരുന്നു. 6.3 തീവ്രതയിലാണ് തജികിസ്താനിൽ ഭൂകമ്പമുണ്ടായത്.
Story Highlights: Delhi Sees Low Intensity Earthquake
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here