യുവതിയെ പീഡിപ്പിച്ച കേസില്‍ തമിഴ്‌നാട് മുന്‍ മന്ത്രി അറസ്റ്റില്‍

മലേഷ്യന്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ എഐഎഡിഎംകെ നേതാവും മുന്‍ മന്ത്രിയുമായ മണികണ്ഠന്‍ അറസ്റ്റില്‍. ബംഗളൂരുവില്‍ വച്ചാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചുവെന്നാരോപിച്ച് യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
അഞ്ച് വര്‍ഷം നീണ്ട ബന്ധത്തിനിടെ ഗര്‍ഭിണിയായപ്പോള്‍ നിര്‍ബന്ധിച്ച് ഗര്‍ഭം അലസിപ്പിച്ചതായി യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സംഭവം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തതോടെ മണികണ്ഠന്‍ ഒളിവില്‍ പോയിരുന്നു. മദ്രാസ് ഹൈക്കോടകി ജാമ്യം നിഷേധിച്ചതിന് പിന്നാലെ മണികണ്ഠനെ പിടികൂടാനുള്ള ശ്രമത്തിലായിരുന്നു പൊലീസ്.
രാമനാഥപുരം സ്വദേശിയാണ് മണികണ്ഠന്‍. അന്തരിച്ച തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ അടുത്ത അനുയായി ആയിരുന്നു മണികണ്ഠന്‍.
Story Highlights: Former AIADMK minister M Manikandan arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here