Advertisement

മലപ്പുറത്ത് ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീ മരിച്ച നിലയിൽ;തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്ന് നിഗമനം

June 20, 2021
Google News 0 minutes Read

മലപ്പുറം തവനൂരിൽ ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇയ്യാത്തൂട്ടി(70) ആണ് മരിച്ചത്. തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം.

സ്വർണാഭരണ മോഷണം ലക്ഷ്യമിട്ടുള്ള കൊലപാതകം എന്നാണ് സൂചന. വൈകിട്ട്‌ 6 മണിയോടെയാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർക്ക് ഭക്ഷണം നൽകാൻ എത്തിയ അടുത്തുള്ള യുവാവാണ് സംഭവം പൊലീസിനെ അറിയിച്ചത്.

വെള്ളിയാഴ്ച സമാനരീതിയിൽ മറ്റൊരു സ്ത്രീയും സമീപ പ്രദേശത്ത് കൊല്ലപെട്ടിരുന്നു. രണ്ട് മരണത്തിനും പിന്നിൽ ഒരേ സംഘമാണെന്ന് പൊലീസ് സംശയിക്കുന്നു. എന്നാൽ ആരെയും ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.

പ്രദേശത്തെ ജനങ്ങൾ ജാഗ്രത പുലർത്താൻ പൊലീസ് മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിൽ ഊർജിതമായ അന്വേഷണം ഉണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here