Advertisement

2024 ലക്ഷ്യം വച്ച് ദേശീയ തലത്തിൽ പ്രതിപക്ഷ സഖ്യനീക്കം

June 21, 2021
Google News 1 minute Read
opposition forms major alliance targeting 2024

2024 ലക്ഷ്യം വച്ച് ദേശീയ തലത്തിൽ പ്രതിപക്ഷ സഖ്യനീക്കം. 12 ഓളം പ്രതിപക്ഷ പാർട്ടി നേതാക്കളുമായി ശരത് പവാർ നാളെ ചർച്ച നടത്തും. പ്രശാന്ത് കിഷോർ -ശരത് പവർ ചർച്ചയ്ക്ക് പിന്നാലെയാണ് ഈ നീക്കം. ബിജെപി -കോൺഗ്രസ് ഇതര പാർട്ടികളുടെ സഖ്യം ഉണ്ടാക്കാനാണ് ശ്രമം.

ടിഎംസി നേതാവ് യശ്വന്ത് സിൻഹയുടെ നേതൃത്വത്തിൽ ആരംഭിച്ച രാഷ്ട്ര മഞ്ചാണ് പ്രതിപക്ഷ യോഗം വിളിച്ചത്. ശരദ് പവാറിന്റെ ഡൽഹിയിലെ വസതിയിലാണ് യോഗം. എൻസിപി, സമാജ്‌വാദി പാർട്ടി, ടിഎംസി എന്നിവർ യോഗത്തിൽ പങ്കെടുക്കും.

രാഷ്ട്ര മഞ്ചിൽ നിന്നും ക്ഷണം ലഭിച്ചതായി സിപിഐ ജനറൽ സെക്രട്ടറി ഡി രാജ അറിയിച്ചു. എന്നാൽ യോഗത്തിൽ പങ്കെടുക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും രാജ പ്രതികരിച്ചു. അതേസമയം, യോഗം സംബന്ധിച്ച് അറിയിപ്പ് ലഭിച്ചില്ലെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. സഖ്യനീക്കത്തെ കുറിച്ച് പ്രതികരിക്കാനില്ലെന്നും യെച്ചൂരി വ്യക്തമാക്കി.

Story Highlights: opposition forms major alliance targeting 2024

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here