Advertisement

കേന്ദ്ര സർക്കാരിനെതിരായ പൊതുവിഷയങ്ങളിൽ ഒന്നിച്ചു നിൽക്കാൻ രാഷ്ട്ര മഞ്ച് യോഗത്തിൽ തീരുമാനം

June 22, 2021
Google News 2 minutes Read
rashtra manj decides to stand united against central govt

കേന്ദ്ര സർക്കാരിനെതിരായ പൊതുവിഷയങ്ങളിൽ ഒന്നിച്ചു നിൽക്കാൻ രാഷ്ട്ര മഞ്ച് യോഗത്തിൽ തീരുമാനം. തൊഴിലില്ലായ്മ, വിലക്കയറ്റം, കാർഷിക നിയമങ്ങൾ എന്നിവയ്‌ക്കെതിരായ ഒന്നിച്ചുള്ള പ്രതിഷേധ പരിപാടികൾ അടുത്തഘട്ടത്തിൽ ആലോചിക്കുമെന്നും യോഗത്തിൽ തീരുമാനമായി.

ഇന്ന് വൈകിട്ട് ഡൽഹിയിൽ ചേർന്ന പ്രതിപക്ഷപാർട്ടികളുടെ യോഗത്തിലേക്ക് കോൺഗ്രസിന് ക്ഷണമുണ്ടായിരുന്നില്ല. എന്നാൽ കോൺഗ്രസിനെയും പൊതുവേദിയിലേക്ക് കൊണ്ടുവരാൻ യോഗം തീരുമാനിച്ചു. കോൺഗ്രസ് നേതൃത്വവുമായി ശരത് പവാർ ചർച്ച നടത്തും.

പന്ത്രണ്ടോളം പ്രതിപക്ഷ പാർട്ടി നേതാക്കളുമായാണ് ശരത് പവാർ ചർച്ച നടത്തിയത്. പ്രശാന്ത് കിഷോർ -ശരത് പവർ ചർച്ചയ്ക്ക് പിന്നാലെയാണ് ഈ നീക്കം. ടിഎംസി നേതാവ് യശ്വന്ത് സിൻഹയുടെ നേതൃത്വത്തിൽ ആരംഭിച്ച രാഷ്ട്ര മഞ്ചാണ് പ്രതിപക്ഷ യോഗം വിളിച്ചത്. ശരദ് പവാറിന്റെ ഡൽഹിയിലെ വസതിയിലായിരുന്നു യോഗം. എൻസിപി, സമാജ്വാദി പാർട്ടി, ടിഎംസി എന്നിവർ യോഗത്തിൽ പങ്കെടുത്തു. രാഷ്ട്ര മഞ്ചിൽ നിന്നും ക്ഷണം ലഭിച്ചതായി സിപിഐ ജനറൽ സെക്രട്ടറി ഡി രാജ ഇന്നലെ അറിയിച്ചിരുന്നു. യോഗം സംബന്ധിച്ച് അറിയിപ്പ് ലഭിച്ചില്ലെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്നലെ പറഞ്ഞിരുന്നു.

Story Highlights: rashtra manj decides to stand united against central govt

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here