23
Jul 2021
Friday

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: ഇന്ന് മഴ സാധ്യത

wtc final rain southampton

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ നാലാം ദിവസമായ ഇന്ന് മഴ സാധ്യത. ഉച്ചക്ക് 12 വരെ മഴയും പിന്നീട് മൂടിക്കെട്ടിയ കാലാവസ്ഥയുമാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഉച്ചകഴിഞ്ഞ് 1 മണി മുതൽ മൂന്ന് മണി വരെ മഴ മാറിനിൽക്കുമെങ്കിലും മൂടിക്കെട്ടിയ കാലാവസ്ഥ ആയതിനാൽ വെളിച്ചക്കുറവ് ഉണ്ടാവാനിടയുണ്ട്. 4 മണിയോടെ വീണ്ടും മഴ പെയ്യും. അതുകൊണ്ട് തന്നെ ഇന്നത്തെ മത്സരം നഷ്ടമാവാനാണ് സാധ്യത.

ആക്യുവെതറിൻ്റെ റിപ്പോർട്ട് അനുസരിച്ച് രാവിലെ മഴ പെയ്യാൻ 60 ശതമാനം സാധ്യതയുണ്ട്. ചാറ്റൽ മഴ ഉണ്ടാകും എന്നതിനാൽ കളി നടക്കാൻ തീരെ സാധ്യതയില്ല.

മത്സരത്തിൽ ഇന്ത്യക്കെതിരെ ന്യൂസീലൻഡ് മേൽക്കൈ നേടിയിരിക്കുകയാണ്. ഇന്ത്യൻ പേസർമാർ നിറം മങ്ങിയപ്പോൾ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 217 റൺസിനു മറുപടിയുമായി ബാറ്റിംഗിനിറങ്ങിയ ന്യൂസീലൻഡ് മൂന്നാം ദിനം അവസാനിക്കുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 101 റൺസ് എന്ന നിലയിലാണ്. ന്യൂസീലൻഡിനായി ഡെവോൺ കോൺവേ ഫിഫ്റ്റി നേടി.

പിച്ചും അന്തരീക്ഷവും മുതലാക്കി ഇന്ത്യൻ ബാറ്റിംഗ് നിരയെ ചുരുട്ടികെട്ടിയ ന്യൂസീലൻഡ് ബൗളർമാരുടെ മികവിനൊപ്പം എത്താൻ ഇന്ത്യക്ക് കഴിഞ്ഞില്ല. ജസ്പ്രീത് ബുംറ ആകെ നിറം മങ്ങിയപ്പോൾ ഇന്ത്യയുടെ പദ്ധതികൾ തുടക്കത്തിൽ തന്നെ പാളി. ആദ്യ വിക്കറ്റിൽ കോൺവേയും ലാതമും ചേർന്ന് 70 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. അശ്വിനാണ് ലാതമിനെ (30) കോലിയുടെ കൈകളിൽ എത്തിച്ച് ഈ കൂട്ടുകെട്ട് പൊളിച്ചത്. 31 റൺസിനു ശേഷം കോൺവേയും മടങ്ങി. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ ആദ്യ ഫിഫ്റ്റിയടിച്ചതിനു ശേഷമാണ് കിവീസ് ഓപ്പണർ (54) മടങ്ങിയത്. കോൺവേയെ ഇശാന്ത് ഷമിയുടെ കൈകളിൽ എത്തിക്കുകയായിരുന്നു. ആദ്യ ദിനം അവസാനിക്കുമ്പോൾ കെയിൻ വില്ല്യംസൺ (12), റോസ് ടെയ്‌ലർ (0) എന്നിവരാണ് ക്രീസിൽ. ഇന്ത്യൻ ഇന്നിംഗ്സിൽ നിന്ന് 116 റൺസ് അകലെയാണ് ന്യൂസീലൻഡ്.

Story Highlights: wtc final chance of rain in southampton

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top