Advertisement

വ്യാജരേഖ ചമച്ച് ബാങ്ക് തട്ടിപ്പ്; മാംഗോ ഉടമകള്‍ക്ക് വീണ്ടും സമന്‍സ് അയയ്ക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ്

June 22, 2021
Google News 1 minute Read

മാംഗോ ഉടമകള്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ് വീണ്ടും സമന്‍സ് അയക്കും. ആന്റോ അഗസ്റ്റിനെയും ജോസ് കുട്ടി അഗസ്റ്റിനെയും ഇ.ഡി. ആസ്ഥാനത്ത് വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാണ് നീക്കം. വ്യാജരേഖ ചമച്ച് ബാങ്ക് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ആണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടി. മുട്ടില്‍ മരംമുറി കേസ് പ്രതികളാണ് അഗസ്റ്റിന്‍ സഹോദരന്മാര്‍.

ഈ മാസം 11 നായിരുന്നു ജോസ് കുട്ടി അഗസ്റ്റിനും ആന്റോ അഗസ്റ്റിനും എതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആദ്യ സമസന്‍സ് അയച്ചത്. ഈ സമന്‍സ് പ്രകാരം ആന്റോ അഗസ്റ്റിന്‍ കഴിഞ്ഞ ദിവസവും ജോസ്‌കുട്ടി അഗസ്റ്റിന്‍ ഇന്നും ആയിരുന്നു ഹാജരാകേണ്ടത്. എന്നാല്‍ ആദ്യ സമന്‍സ് വിലാസം പൂര്‍ണ്ണമല്ല എന്ന് കാണിച്ച് തിരികെ ലഭിച്ചതോടെയാണ് ഇ.ഡി. വീണ്ടും സമന്‍സ് അയക്കുന്നത്.

2016 ല്‍ വ്യാജരേഖ ചമച്ച് ബാങ്ക് തട്ടിപ്പു നടത്തിയ സംഭവത്തില്‍ ആന്റോ അഗസ്റ്റിനും ജോസ്‌കുട്ടി അഗസ്റ്റിനുമെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ കേസ് എടുത്തിരുന്നു. കൊച്ചിയിലെ ബാങ്ക് ഓഫ് ബറോഡയില്‍ നിന്ന് 2.68 ലക്ഷം രൂപ പ്രതികള്‍ തട്ടിയെടുത്തതായി ബാങ്ക് അധികൃതര്‍ പരാതി നല്‍കിയിരുന്നു. നിലവില്‍ മുട്ടില്‍ മരംമുറിക്കല്‍ കേസ് ഏറ്റെടുക്കുന്നതിനുള്ള സാധ്യതകള്‍ എന്‍ഫോഴ്‌സ്‌മെന്റ് പരിശോധിച്ചു വരികയാണ്. ഇതിനിടയിലാണ് മുട്ടില്‍ കേസിലെ പ്രതികളായ അഗസ്റ്റിന്‍ സഹോദരന്മാരെ ചോദ്യം ചെയ്യാനുള്ള നീക്കവും ഇ.ഡി നടത്തുന്നത്.

Story Highlights: Enforcement directorate

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here