സംസ്ഥാനത്ത് മറ്റന്നാൾ മുതൽ നിയന്ത്രണങ്ങളിൽ മാറ്റം

സംസ്ഥാനത്തെ നിയന്ത്രണങ്ങളിൽ മാറ്റം. വ്യാഴാഴ്ച മുതലാണ് നിയന്ത്രണത്തിൽ പുനഃക്രമീകരണം ഏർപ്പെടുത്തുന്നത്.
ചൊവ്വ, വ്യാഴം, ദിവസങ്ങളിലും ഇനി ബാങ്കുകൾക്ക് പ്രവർത്തിക്കാം. എന്നാൽ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല. ടിപിആർ 16 വരെ ഉള്ളിടത്ത് 50 ശതമാനം സർക്കാർ ജീവനക്കാരെ അനുവദിക്കും. ടിപിആർ 24 വരെ ഉള്ളിടത്ത് 25 ശതമാനം ജീവനക്കാരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളു.
അന്തർജില്ലാ യാത്രകൾക്ക് പ്രത്യേകം നിയന്ത്രണങ്ങൾ ഇല്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. ടിവി സീരിയൽ, ഇൻഡോർ ചിത്രീകരണം നിയന്ത്രണങ്ങളോടെ അനുവദിക്കും.
സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കാനും തീരുമാനമായി. ടിപിആർ 16 ന് താഴെയുള്ള തദ്ദേശഭരണ സ്ഥാപന പരിധികളിൽ ആരാധനാലയങ്ങൾ തുറക്കുക. പരമാവധി 15 പേർക്കാകും പ്രവേശനം.
അതേസമയം, ടൂറിസം കേന്ദ്രങ്ങൾക്ക് അനുമതി നൽകിയേക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്കാണ് അനുമതി.
Story Highlights: new changes in covid lockdown restriction
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here