അലോപ്പതിക്കെതിരായ പരാമര്‍ശം; കേസുകള്‍ പരിഗണിക്കുന്നത് നിര്‍ത്തിവക്കണമെന്നാവശ്യപ്പെട്ട് ബാബാ രാംദേവ് സുപ്രിംകോടതിയിലേക്ക്

അലോപ്പതി മരുന്നുകള്‍ക്കെതിരായ പരാമര്‍ശങ്ങളില്‍ തനിക്കെതിരെ എടുത്ത കേസുകള്‍ പരിഗണിക്കുന്നത് നിര്‍ത്തിവക്കണമെന്ന് ആവശ്യപ്പെട്ട് ബാബ രാംദേവ്. വിവിധ സംസ്ഥാനങ്ങളിലായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകള്‍ മരവിപ്പിക്കണമെന്നാണ് സുപ്രിംകോടതിയോട് രാംദേവ് ആവശ്യപ്പെട്ടത്. കേസുകള്‍ ഡല്‍ഹിയിലേക്ക് മാറ്റണമെന്നും അപേക്ഷയില്‍ പറയുന്നു.
അലോപ്പതി മരുന്നുകള്‍ കാരണം ലക്ഷക്കണക്കിന് ആളുകള്‍ മരിച്ചുവെന്നും ചികിത്സയോ ഓക്സിജനോ ലഭിക്കാതെ മരിച്ചവരേക്കാള്‍ വളരെ കൂടുതലാണ് അതെന്നും പതഞ്ജലി ഉടമ ബാബ രാംദേവ് ആരോപിച്ചിരുന്നു. പ്രസ്താവന വിവാദമായതോടെ ഉത്തരാഖണ്ഡ് ഐഎംഎ 1000 കോടിയുടെ മാനനഷ്ട നോട്ടീസ് രാംദേവിനെതിരെ അയച്ചിരുന്നു.വാക്സിനേഷനെതിരെ അടിസ്ഥാനരഹിതമായ പ്രചരണങ്ങള്‍ നടത്തുന്ന രാംദേവിനെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് ഐ.എം.എ പ്രധാനമന്ത്രിക്ക് കത്തയക്കുകയും ചെയ്തു.
അതേസമയം പ്രസ്താവന പിന്‍വലിച്ചാല്‍ രാംദേവിനെതിരായ കേസ് പിന്‍വലിക്കുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പറഞ്ഞിരുന്നു.
Story Highlights: Baba ramdev,supreme court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here