Advertisement

പുസ്തകങ്ങള്‍ ഓഡിയോ രൂപത്തിലാക്കാന്‍ താത്പര്യമുണ്ടോ? അന്ധ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളെ സഹായിക്കാം

June 23, 2021
Google News 1 minute Read
audio books

കഥയും, കവിതയും, നോവലും ഉള്‍പ്പെടെയുള്ള കൃതികള്‍ ശബ്ദരൂപത്തില്‍ വായിച്ച് റെക്കോര്‍ഡ് ചെയ്ത് നല്‍കാന്‍ സന്നദ്ധരായവരെ തേടുകയാണ് കാസര്‍ഗോഡ് ഗവ.അന്ധ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും. പൊതുപുസ്തകങ്ങള്‍ ബ്രെയില്‍ ലിപിയില്‍ ലഭിക്കുന്നത് കുറവായതിനാല്‍ ഇത്തരം കൃതികള്‍ ശബ്ദരൂപത്തില്‍ കുട്ടികളെ പരിചയപ്പെടുത്തുകയാണ് ലക്ഷ്യം.

അന്ധ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള പാഠപുസ്തകങ്ങള്‍ തിരുവനന്തപുരത്തെ ബ്രെയ്ലി പ്രസില്‍ നിന്നാണ് അച്ചടിക്കുന്നത്. ബ്രെയില്‍ ലിപിയില്‍ മറ്റ് പുസ്തകങ്ങള്‍ ഇവിടെ നിന്ന് പ്രസിദ്ധീകരിക്കുന്നില്ല. കാഴ്ച ശേഷിയില്ലാത്തവര്‍ക്ക് സാംസ്‌കാരികവും സാമൂഹികവുമായ കഴിവ് വളര്‍ത്താന്‍ പൊതു പുസ്തകവായനയുടെ അഭാവം പ്രധാന തടസമായി തുടരുന്നുണ്ട്.

ചെറുകഥകളും കവിതകളും വായിച്ച് റെക്കോര്‍ഡ് ചെയ്ത് അധ്യാപകരുടെ ഫോണിലേക്ക് നേരിട്ടോ പെന്‍ ഡ്രൈവ് മുഖാന്തരമോ നല്‍കിയാല്‍ മതി. അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇത് കൈമാറും. അതിനോടൊപ്പം സ്‌കൂളില്‍ ഓഡിയോ ലൈബ്രറിയായി ക്രമീകരിക്കുവാനുമാണ് തീരുമാനം. ഓണ്‍ലൈന്‍ പഠനം മറ്റ് സ്‌കൂളുകളെ അപേക്ഷിച്ച് അന്ധ വിദ്യാലയങ്ങള്‍ക്ക് പരിമിതമാണ്. മലബാര്‍ മേഖലയില്‍ പ്രസ് ആരംഭിച്ച് ബ്രെയില്‍ ലിപിയില്‍ കൂടുതല്‍ പുസ്തകങ്ങള്‍ ലഭിക്കാന്‍ നടപടികളുണ്ടാവണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. താത്പര്യമുള്ളവര്‍ക്ക് ബന്ധപ്പെടാം: എം രാജേഷ് (അധ്യാപകന്‍)- 9846162180.

Story Highlights: audio books, online class

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here