Advertisement

‘അവള്‍ ആഗ്രഹിച്ച പോലെ വൈറലായി’; നൊമ്പരമായി വിസ്മയ കാളിദാസിനെഴുതിയ പ്രണയലേഖനം

June 23, 2021
25 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൊല്ലത്ത് ഭര്‍തൃ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി വിസ്മയ നടന്‍ കാളിദാസിനെഴുതിയ പ്രണയ ലേഖനം നൊമ്പരമാകുന്നു. വിസ്മയയുടെ സുഹൃത്ത് അരുണിമയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം പങ്കുവച്ചത്. വിസ്മയയുടെ മരണത്തില്‍ വേദന പങ്കുവച്ച് കാളിദാസും രംഗത്തെത്തി.

രണ്ട് വര്‍ഷം മുന്‍പുള്ള വാലന്റൈന്‍സ് ഡേയിലാണ് വിസ്മയ, കാളിദാസന് പ്രണയലേഖനമെഴുതിയതെന്ന് സുഹൃത്ത് അരുണിമ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറഞ്ഞു. കോളജില്‍ നടന്ന ലൗ ലെറ്റര്‍ മത്സരത്തില്‍ തമാശയ്ക്കാണ് അവര്‍ ആ കത്തെഴുതിയത്. അവളുടെ ഇഷ്ടതാരമായിരുന്നു കാളിദാസ്. അത് തന്നോട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാനും ആവശ്യപ്പെട്ടു. എന്നാല്‍ അവള്‍ ആഗ്രഹിച്ച പോലെ ആ ലൗ ലെറ്റര്‍ വൈറലായില്ല. എന്നാല്‍ ഇന്ന് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത് അവളുടെ നുണക്കുഴി ചിരിയാണ്. അവള്‍ ആഗ്രഹിച്ച പോലെ വൈറലായെന്ന് അരുണിമ വേദനയോടെ കുറിക്കുന്നു.

അരുണിമയുടെ ഫേസ്ബുക്ക് പോസ്റ്റ്

രണ്ട് വർഷം മുന്നേയുള്ള Valentines day കോളേജിൽ love letter competition നടക്കുവാ , അന്നവളും എഴുതി ഒരു love letter ,ഒരു തമാശക്ക്…..,അവളുടെ favorite actor കാളിദാസ് ജയറാമിന്, എന്നിട്ട് എന്നോട് പറഞ്ഞു അരുണിമ നീയിത് fbil പോസ്റ്റ് ഇട്…എന്നിട്ട് എല്ലാരോടും share ചെയ്യാൻ പറയ്,അങ്ങനെ എല്ലാരും share ചെയുന്നു…. post viral ആവുന്നു….., കാളി ഇത് കാണുന്നു…. എന്നെ call ചെയുന്നു….., ഞങ്ങൾ സെൽഫി എടുക്കുന്നു….?? അവളുടെ ഓരോ വട്ട് ആഗ്രഹങ്ങൾ, അന്ന് ഞാനാ love letter facebookil post ചെയ്തു. ആരും share ചെയ്തില്ല. കുറെ നേരം ആയിട്ടും ആരും share ചെയ്യുന്നില്ലന്ന് മനസിലായപ്പോ post മൂഞ്ചിയല്ലെന്ന് പറഞ്ഞു അവൾ കുറെ ചിരിച്ചു….
ഇന്നിപ്പോ നവമാധ്യമങ്ങൾ മുഴുവൻ അവളെ പറ്റി എഴുതുവാ…അവളുടെ നുണക്കുഴി ചിരി പോസ്റ്റ് ചെയ്യുവാ…. അവൾ ആഗ്രഹിച്ച പോലെ Viral ആയി ????
കഴിഞ്ഞ 6 വർഷം ആയ് കൂടെ പഠിക്കുന്നവളാ അവളെ ഞങ്ങൾക്ക് അറിയാം. അവൾ ആത്മഹത്യ ചെയ്യില്ല ഇനിയിപ്പോ ചെയ്തിട്ടുണ്ടേൽ തന്നെ അത്രമാത്രം നരകയാതന അനുഭവിച്ചിട്ടുണ്ടാവും. ഇതിനു പിന്നിൽ ഉള്ളവരെല്ലാം നിയമത്തിനു മുന്നിൽ വരണം ശിക്ഷിക്കപെടണം ?? ?? ?? ??

വിസ്മയയുടെ കത്തിനെക്കുറിച്ച് കാളിദാസും ഫേസ്ബുക്കില്‍ പങ്കുവച്ചു. വിസ്മയ തനിക്കെഴുതിയ കത്ത് തന്റെ കൈവശം ലഭിക്കുന്നത് അവളുടെ പ്രിയപ്പെട്ടവര്‍ക്ക് അവളെ നഷ്ടപ്പെട്ട ശേഷമാണെന്ന് കാളിദാസ് പറഞ്ഞു. ആരും കേള്‍ക്കാതെ പോയ ആ ശബ്ദത്തിനും എരിഞ്ഞമര്‍ന്ന സ്വപ്‌നങ്ങള്‍ക്കും മാപ്പ് പറയുന്നതായും കാളിദാസ് കുറിച്ചു.

കാളിദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

Deeply saddened and torn apart to know of Vismaya V Nair and the reasons that led to the devastating consequence. It’s absolutely unacceptable that despite of the literacy rate and access to information and knowledge from all corners of the world, our people are still not becoming mindful of the severtiy of the crime dowry is and how nerve racking is abuse. Not all scars are always seen and not all wounds always bleed. Just േൃൗly concerned and worried about how many more names have to be added to the ever growing list of similar േൃമgedies for us to wake up to realtiy!! Why is walking out of a toxic abusive space never welcomed and why is the societal stigma always imposed upon the ones going through it and why do we hesitate to embrace them? Why is it so hard for us as an evolved socitey to just accept how unethical and hideous it is to ask/ encourage/ stay silent to dowry as a custom and how heartless can we be to stay silent to abuse of any kind! Truly hoping that tsrict amendments are made to existing laws and there are necessary actions taken towards educating and empowering people. Let’s bring back our girls and let’s not reduce them to just another hashtag on social media!
പ്രിയപ്പെട്ട വിസ്മയ,
നിങ്ങൾ എനിക്കെഴുതിയ കത്ത് എന്റെ അടുത്തെത്തുന്നത്
നിങ്ങളെ സ്‌നേഹിക്കുന്നവർക്ക് നിങ്ങളെ നഷ്ടമായപ്പോഴാണ്. മാപ്പ്! ആരും കേൾക്കാതെ പോയ ആ ശബ്ദത്തിൻ എരിഞ്ഞമർന്ന സ്വപ്നങ്ങൾക്ക്!

Story Highlights: Vismaya, Kiran kumar s, Kalidas Jayaram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement